ആറ് മുന്‍നിരനായികമാര്‍ ഉപേക്ഷിച്ച വേഷത്തില്‍ ഷംനാകാസിം

Friday July 17th, 2015

Shamna Kasim Poornaചെന്നൈ: തമിഴകത്ത് ചുവടുറപ്പിക്കാനുറച്ച് മലയാളിതാരം പൂര്‍ണ (ഷംന കാസിം) സാഹസിക വേഷത്തിനൊരുങ്ങുന്നു. സംവിധായകന്‍ മിസ്‌കിന്റെ സഹായിയായ ജി ആര്‍ ആദിത്യ സംവിധാനം ചെയ്യുന്ന ശവരകത്തി എന്ന പുതിയ ചിത്രത്തിലെ നായിക വേഷം ചെയ്താണ് പൂര്‍ണ തമിഴകത്ത് ചുവടുറപ്പിക്കനൊരുങ്ങുന്നത്. പ്രശസ്ത സംവിധായകന്‍ മിസ്‌കിന്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. നായകനായി എത്തുന്നത് തമിഴകത്തെ മറ്റൊരു സംവിധായകനായ റാമും.
ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന നായികാവേഷം ചെയ്യാന്‍ ആറു മുന്‍നിര നടിമാരെ സമീപിച്ചെങ്കിലും പിന്മാറുകയായിരുന്നുവത്രെ. പിന്നീട് പൂര്‍ണ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയാറാകുകയായിരുന്നു. പൂര്‍ണയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണറിയുന്നത്. മിസ്‌കിന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം