കരിപ്പൂരിൽ വൻ സ്വർണവേട്ട; യുവതിയടക്കം നാല് പേർ പിടിയിൽ

കാസര്‍കോട് സ്വദേശികളായ മുഹമ്മദ് മിദ്‌ലാജ്, അബ്ദുല്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, തിരുവനന്തപുരം സ്വദേശിനി സീംസ് മോള്‍ എന്നിവരാണ് പിടിയിലായത്. റാസല്‍ഖൈമയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവരെത്തിയത്. സീംസ് മോളില്‍ നിന്ന് മാത്രം ഒരു കിലോ 800 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്.

Sunday July 12th, 2020

കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടിയിലേറെ വിലവരുന്ന സ്വര്‍ണം പിടികൂടി. നാല് പേരില്‍ നിന്നായി മൂന്ന് കിലോ സ്വര്‍ണമാണ് പിടികൂടിയത്.

കാസര്‍കോട് സ്വദേശികളായ മുഹമ്മദ് മിദ്‌ലാജ്, അബ്ദുല്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, തിരുവനന്തപുരം സ്വദേശിനി സീംസ് മോള്‍ എന്നിവരാണ് പിടിയിലായത്. റാസല്‍ഖൈമയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവരെത്തിയത്. സീംസ് മോളില്‍ നിന്ന് മാത്രം ഒരു കിലോ 800 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. നാല് പേരില്‍ നിന്നുമായി 2 കിലോ 957 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു.

കഴിഞ്ഞ ഒന്നര മാസത്തിനിടെ 20 കിലോയോളം സ്വര്‍ണമാണ് കരിപ്പൂരില്‍ നിന്ന് മാത്രമായി പിടികൂടിയത്. 27 കേസുകളും എടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇല്ലെന്നിരിക്കെ പ്രത്യേക വിമാനങ്ങളിലെത്തിയവരാണ് സ്വര്‍ണം കടത്തിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം