റിയാസിന്റെയും വീണയുടെയും ഫോട്ടോ മോർഫ് ചെയ്ത സംഭവത്തിൽ ബിന്ദു കൃഷ്ണക്ക് എതിരെ കേസ്

വസ്തുതകളെ മുൻനിർത്തി ആശയപരമായ രാഷ്ട്രീയ പ്രതിരോധം തീർക്കുന്നതിന് പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് രാഷ്ട്രീയ നെറികേടാണെന്ന് എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

Sunday July 12th, 2020

കൊല്ലം: ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസിന്‍റെയും വീണ വിജയന്‍റെയും വിവാഹ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരെ പൊലീസില്‍ പരാതി. കൊല്ലം എസ്പിക്ക് ഡിവൈഎഫ്ഐയാണ് പരാതി നല്‍കിയത്.

മന്ത്രി ഇ പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇ.പി ജയരാജന്‍റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മുഖം ചേർത്താണ് സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രം പ്രചരിപ്പിച്ചത്. ബിന്ദു കൃഷ്ണയ്‌ക്കെതിരെയും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവിനെതിരെയും പരാതി നല്‍കിയെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം അറിയിച്ചു.

വസ്തുതകളെ മുൻനിർത്തി ആശയപരമായ രാഷ്ട്രീയ പ്രതിരോധം തീർക്കുന്നതിന് പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് രാഷ്ട്രീയ നെറികേടാണെന്ന് എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു. വ്യാജ ചിത്രങ്ങൾ നിർമിച്ച് നടത്തുന്ന ഇത്തരം പ്രചരണങ്ങൾ കോൺഗ്രസ് സംസ്ഥാന തലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. ഈ വ്യാജ ചിത്രം വാട്‍സ്ആപ്പ് വഴിയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന മറ്റുള്ളവർക്കെതിരെയും പരാതി നല്‍കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം