കോവിഡ് മുന്‍കരുതല്‍; പണമിടപാട് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊറോണ വൈറസ് കറന്‍സി നോട്ടുകളില്‍ എത്ര സമയം തങ്ങി നില്‍ക്കും എന്നതിനെ സംബന്ധിക്കുന്ന പ്രത്യേക പഠനങ്ങളൊന്നും തന്നെ കൂടുതല്‍ നടന്നിട്ടില്ല. നോട്ടുകള്‍ കൈമാറുമ്പോള്‍ രോഗപ്പകര്‍ച്ചയ്ക്കുള്ള സാധ്യത ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Friday June 12th, 2020

കൊച്ചി: വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കത്തില്‍ കറന്‍സി നോട്ടുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കൊറോണ വൈറസ് കറന്‍സി നോട്ടുകളില്‍ എത്ര സമയം തങ്ങി നില്‍ക്കും എന്നതിനെ സംബന്ധിക്കുന്ന പ്രത്യേക പഠനങ്ങളൊന്നും തന്നെ കൂടുതല്‍ നടന്നിട്ടില്ല. നോട്ടുകള്‍ കൈമാറുമ്പോള്‍ രോഗപ്പകര്‍ച്ചയ്ക്കുള്ള സാധ്യത ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അപ്പോള്‍ കോവിഡു കാലത്തെ ശരിയായ രീതിയിലുള്ള കറന്‍സി ഇടപാടുകള്‍ പൊതുജനങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്.

കറന്‍സി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്.

  1. പണമിടപാടുകള്‍ക്കു മുന്‍പും ശേഷവും കൈകള്‍ സാനിട്ടൈസര്‍ ഉപയോഗിച്ചു വൃത്തിയാക്കുക
  2. വ്യക്തികളുമായോ മറ്റു സ്ഥാപനങ്ങളുമായോ നടത്തുന്ന ഇടപാടിലൂടെ ലഭിക്കുന്ന പണം ( ബാങ്കുകള്‍ ഒഴികെ ) രണ്ട് ദിവസം കഴിഞ്ഞു വിനിമയം നടത്തുന്നതാണ് ഉത്തമം.
  3. ഇത്തരത്തില്‍ ലഭിക്കുന്ന കറന്‍സികള്‍ കൈയ്യിലുള്ള കറന്‍സിയുമായി കൂട്ടിക്കലര്‍ത്താതെ പ്രത്യേകമായി സൂക്ഷിക്കേണ്ടതാണ്.
  4. ബാക്കി തുക വാങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കാതെ കൃത്യമായ പണം കൊടുത്തു ഇടപാടുകള്‍ നടത്തുന്നതായിരിക്കും ഉത്തമം.
  5. കറന്‍സികള്‍ എണ്ണുന്ന സമയത്ത് ഉമിനീര്‍തൊട്ടു എണ്ണുന്ന സാഹചര്യം ഒഴിവാക്കുക.
  6. നാണയം/നോട്ടുകളുടെ വിനിമയം പരമാവധി കുറയ്ക്കുക
  7. ഡിജിറ്റല്‍ പണമിടപാട് പരമാവധി പ്രോത്സാഹിപ്പിക്കുക

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം