കെ.എസ്.ആര്‍.ടി.സി അതിവേഗ സര്‍വീസ് ആരംഭിക്കും

Monday July 6th, 2015

Thiruvanchoor fotoതിരുവനന്തപുരം: സില്‍വര്‍ ലൈന്‍ ജെറ്റ് എന്ന പേരില്‍ ജൂലൈ അവസാനം മുതല്‍ കെഎസ്ആര്‍ടിസി അതിവേഗ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. 5 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസി കരാര്‍ ഒപ്പു വച്ചിട്ടുണ്ട്.
ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് കെഎസ്ആര്‍ടിസി 5 സൂപ്പര്‍ക്ലാസ് സര്‍വീസുകളും ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കും. കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പ്രത്യേക ബസ് സര്‍വീസ് ആരംഭിക്കും, കെടിഡിഎഫ്‌സിയില്‍ നിന്ന് കെഎസ്ആര്‍ടിസി വായ്പ കുറഞ്ഞ പലിശനിരക്കില്‍ ഏറ്റെടുക്കാമെന്ന് പൊതുമേഖലാ ബാങ്കുകള്‍ സമ്മതിച്ചിട്ടുണ്ടെന്നും ഈ നടപടി പൂര്‍ത്തിയാകുമെന്നും കെഎസ്ആര്‍ടിസിയുടെ ബാധ്യതയില്‍ വലിയ കുറവുണ്ടാകുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം