മലപ്പുറത്ത് പ്ലസ്‌വണ്‍ സീറ്റില്ലാത്തതില്‍ പ്രതിഷേധിച്ച് തെരുവ് ക്ലാസ്

Saturday July 4th, 2015
2

Street class CFIമലപ്പുറം: ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്കാനുപാതികമായി പ്ലസ്‌വണ്‍ പഠനത്തിന് സൗകര്യമൊരുക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ തെരുവ് ക്ലാസ് അധികാരികള്‍ക്ക് കനത്ത താക്കീതായി. വിദ്യാഭ്യാസം കുളമാക്കിയ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബിന് മന്ത്രിയായി തുടരാന്‍ യോഗ്യതയില്ലെന്ന് ക്ലാസ് ഉദ്ഘാടനം ചെയ്ത കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.എ റഊഫ് പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ഭാവിവെച്ച് രാഷ്ട്രീയ പകിട കളിക്കുന്ന വിദ്യാഭ്യാസ വകുപ്പ് കേരളത്തിന് നാണക്കേടാണെന്നും അദ്ധേഹം കുറ്റപ്പെടുത്തി. അവസാന അലോട്ട്‌മെന്റ് വന്നതിന് ശേഷവും 47000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ പ്ലസ് വണ്ണിന് അവസരമില്ല. ഓപ്പണ്‍ സ്‌കൂളുകളെയും മറ്റും ആശ്രയിച്ചാല്‍ തന്നെ 25000 ത്തോളം വിദ്യാര്‍ത്ഥികള്‍ പുറത്തിരിക്കേണ്ടിവരും. സര്‍ക്കാറിന്റെ പുതിയ ഇത്തരവ് പ്രകാരം 20 ശതമാനം കുട്ടികളെ കൂടി ഓരോ ബാച്ചില്‍ കയറ്റിയാലും ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് പരാഹാരമാവില്ല.. കാലങ്ങളായുള്ള ഈ പ്രശ്‌നത്തിന് പൂര്‍ണമായി പരിഹാരം കാണാന്‍ സാധിക്കാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ കഴിവുകേടാണ്. കാലങ്ങളായി ഭരണകൂടം ജില്ലയോട് തുടരുന്ന വിവേചനത്തിന് ഉദാഹരണമാണ് ഇതെല്ലാം. ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലികമായ പരിഹാരങ്ങളല്ല പൂര്‍ണമായ പരിഹാരങ്ങളാണ് വേണ്ടതെന്നും വിവേചനം അവസാനിപ്പിച്ച് രാഷ്ട്രീയക്കളി അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ മന്ത്രിമാരെ തെരുവില്‍ തടയുന്നതടക്കമുള്ള സമരപരിപാടികള്‍ക്ക് കാംപസ് ഫ്രണ്ട് നേതൃത്വം നല്‍കുമെന്നും അദ്ധേഹം മുന്നറിയിപ്പ് നല്‍കി.
മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ എം.എസ്.പി പരിസരത്ത് നിന്നും വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ കോട്ടപ്പടിയില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് കുന്നുമ്മലില്‍ ദേശീയപാതയിലാണ് തെരുവ് ക്ലാസ് സംഘടിപ്പിച്ചത്. പരിപാടിക്ക് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഷഫീക് കല്ലായി, സെക്രട്ടറി പി.കെ ഷിബിലി വെസ്റ്റ് ജില്ലാ പ്രസിഡന്റ് സലീം കൊട്ടപ്പുറം, സെക്രട്ടറി ഷഫീക് കോട്ടക്കല്‍, ഇര്‍ഷാദ് മൊറയൂര്‍, ബുനൈസ് കുന്നത്ത്, ഫായിസ് കണിച്ചേരി, നൗഫല്‍ നേതൃത്വം നല്‍കി.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം