വ്യാജ ബിരുദം; നടപടി ഭയന്ന് 1400 അധ്യാപകര്‍ രാജി വച്ചു

Friday July 3rd, 2015

LP Teacherപട്‌ന: ബിഹാറില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ജോലിയില്‍ പ്രവേശിച്ച 1400 അധ്യാപകര്‍ രാജിവച്ചു. പ്രൈമറി സ്‌കൂള്‍ അധ്യാപകരാണ് രാജിവച്ചിരിക്കുന്നത്. നിയമ നടപടിയില്‍നിന്ന് ഒഴിവാകണമെങ്കില്‍ വ്യാജ ബിരുദക്കാര്‍ ഉടന്‍ ജോലി രാജിവക്കണമെന്ന് പട്‌ന ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ജൂലൈ എട്ടാണ് രാജിവക്കാന്‍ നല്‍കിയ സമയപരിധി. ഇതിനു പിന്നാലെയാണ് അധ്യാപകരുടെ കൂട്ട രാജി. ഈ കണക്ക് അവസാനത്തേത് അല്ലെന്നും ജൂലൈ എട്ടു വരെ സമയമുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിശ്ചിത സമയത്തിനുള്ളില്‍ രാജിവക്കാതെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ജോലിയില്‍ തുടരുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയുണ്ടാകുമെന്നു വിദ്യഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കെ. മഹാജന്‍ പറഞ്ഞു. അവര്‍ക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും സര്‍വീസില്‍ നിന്നൊഴിവാക്കുകയും ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറില്‍ മൂന്നര ലക്ഷത്തിലേറെ പ്രൈമറി സ്‌കൂള്‍ അധ്യാപകരുണ്ട്. ഇതില്‍ ഭൂരിഭാഗവും വ്യാജ സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച് ജോലി തരപ്പെടുത്തിയവരാണെന്ന് പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം