‘വിജയത്തിനു പിന്നില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍’

Thursday July 2nd, 2015
2

KS Shabari mlaതിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അരുവിക്കരയില്‍ എത്തിയതോടെ യു.ഡി.എഫിന്റെ ജയമുറപ്പിച്ചിരുന്നുവെന്ന് ശബരീനാഥന്‍ എം.എല്‍.എ. തങ്ങള്‍ മണ്ഡലത്തില്‍ എത്തിയതോടെയാണ് പ്രചാരണരംഗത്ത് വലിയ മാറ്റം പ്രകടമായത്. അത് അനുകൂലമായ ചലനമുണ്ടാക്കി. ചില മേഖലകളില്‍ വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ വാക്കുകള്‍ അരുവിക്കര നെഞ്ചേറ്റി. ഹൈദരലി തങ്ങള്‍ പങ്കെടുത്ത യോഗങ്ങളിലെത്തിയ ജനാവലി തന്നെ അദ്ദേഹത്തിന്റെ വാക്കുകളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതായിരുന്നു. വര്‍ഗീയ ഫാസിസ്റ്റുകളുടെ വളര്‍ച്ച തടയാനും ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനും യു.ഡി.എഫിന്റെ വിജയം അനിവാര്യമാണെന്നുള്ള തങ്ങളുടെ വാക്കുകള്‍ അരുവിക്കരയിലെ ജനങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവുകൂടിയാണ് തന്റെ വിജയമെന്നും ശബരീനാഥന്‍ പറഞ്ഞതായി ചന്ദ്രിക റിപോര്‍ട്ട് ചെയ്തു. പാണക്കാട് തങ്ങള്‍മാരുമായി തന്റെ പിതാവ് ജി. കാര്‍ത്തികേയന് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ആ സൗഹൃദം കാത്തുസൂക്ഷിക്കും. എല്ലാ കാര്യങ്ങളിലും ഉപദേശ നിര്‍ദേശങ്ങള്‍ക്കായി തങ്ങളെ കാണുമെന്നും ശബരീനാഥ് പറഞ്ഞു. മുസ്‌ലീംലീഗിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം തന്റെ വിജയത്തിന് ഏറെ സഹായകമായെന്നും ശബരി പറഞ്ഞു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും വി.കെ ഇബ്രാഹിംകുഞ്ഞും എല്ലാ ദിവസവും കാര്യങ്ങള്‍ അന്വേഷിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമായിരുന്നു. പ്രചാരണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞുമായിരുന്നു. മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി ഇബ്രാഹിംകുഞ്ഞ് ഒരു ദിവസം പോലും ഒഴിയാതെ അരുവിക്കരയുടെ മുക്കിലും മൂലയിലും എത്തി പ്രവര്‍ത്തകര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. സാദിഖലി തങ്ങള്‍, കെ.പി.എ മജീദ്, മന്ത്രിമാരായ ഡോ.എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, എം.എല്‍.എമാര്‍ പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ തുടങ്ങിയവരെല്ലാം ആത്മാര്‍ത്ഥമായി തന്റെ വിജയത്തിനായി രാപ്പകല്‍ പ്രവര്‍ത്തിച്ചുവെന്നും ശബരി പറഞ്ഞു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം