പി രാമചന്ദ്രന്‍ നായര്‍ സി.പി.എമ്മിലേക്ക്

Thursday July 2nd, 2015

P Ramachandran-Nair cpmതിരുവനന്തപുരം: പെയ്‌മെന്റ് സീറ്റ് വിവാദത്തെ തുടര്‍ന്ന് സി.പി.ഐ നടപടി നേരിട്ട പി. രാമചന്ദ്രന്‍ നായര്‍ ഇനി സിപിഎമ്മില്‍. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ് രാമചന്ദ്രന്‍ നായരെ സിപിഎമ്മില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്ന പി. രാമചന്ദ്രന്‍ നായരെ സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. സിപിഎമ്മില്‍ ഉള്‍പ്പെടുത്തണമെന്ന രാമചന്ദ്രന്‍ നായരുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. രാമചന്ദ്രന്‍ നായരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. രാമചന്ദ്രന്‍ നായരെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നില്ല.
സിപിഐയില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് സിപിഎം അംഗത്വം നല്‍കുന്ന പതിവുണ്ടെങ്കിലും നേരിട്ട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്ന പതിവില്ല. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പെയ്‌മെന്റ് സീറ്റ് വിവാദത്തില്‍ പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം രാമചന്ദ്രന്‍ നായര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് അദ്ദേഹത്തെ തരംതാഴ്ത്തി. തുടര്‍ന്ന് പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രാമചന്ദ്രന്‍ നായര്‍ രംഗത്തെത്തിയിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം