ബലാല്‍സംഗം ചെയ്തയാളുമായി ഒത്തുതീര്‍പ്പിലെത്താനുള്ള കോടതി നിര്‍ദേശം യുവതി തള്ളി

Thursday June 25th, 2015

Justce Flame courtചെന്നൈ: ബലാത്സംഗം ചെയ്തയാളുമായി ഒത്തുതീര്‍പ്പിലെത്താനുള്ള കോടതിയുടെ നിര്‍ദേശം തള്ളി യുവതി രംഗത്ത്. അനുരഞ്ജന സാധ്യതക്കായി ബലാത്സംഗ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ പെണ്‍കുട്ടി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘ബലാത്സംഗം ചെയ്തയാളുമായി സംസാരിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. അയാളെ വിവാഹം ചെയ്യാന്‍ താല്‍പര്യമില്ല. ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറല്ല. സംഭവം നടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അയാളുമായി സംസാരിക്കാന്‍ എന്നോട് എന്തിനാണ് ആവശ്യപ്പെടുന്നത്?’ യുവതി ചോദിച്ചു.

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് 2009ലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. അതിന് ശേഷം കുഞ്ഞിന് ജന്മം നല്‍കി. 2012ല്‍ കേസിലെ പ്രതിയായ മോഹന്‍ എന്നയാള്‍ക്ക് 7 വര്‍ഷം തടവും രണ്ടു ലക്ഷം പിഴയും കോടതി ശിക്ഷ വിധിച്ചു. ഇതിനെതിരെ മോഹന്‍ കൊടുത്ത ഹരജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. കേസില്‍ യുവതിയും കുഞ്ഞും ഒരുപോലെ ഇരകളാക്കപ്പെട്ടെന്നും അത് ദുരന്തമാണെന്നുമാണ് ജഡ്ജി പി ദേവദാസ് നിരീക്ഷിച്ചത്. തുടര്‍ന്നാണ് കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിച്ച് പ്രതിക്ക് ജാമ്യം അനുവദിച്ചത്. താന്‍ ഈ വര്‍ഷം ആദ്യം ഇത്തരമൊരു കേസ് പരിഗണിച്ചിട്ടുണ്ടെന്നും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും ജഡ്ജി പറഞ്ഞു. ആ കേസ് ഒത്തുതീരാന്‍ പോവുകയാണ്. രണ്ടു കക്ഷികളും തമ്മില്‍ രമ്യതയിലാവാന്‍ സാധ്യതയുള്ള കേസാണ് ഇതെന്നും ജഡ്ജി പറഞ്ഞു. കൊലപാതക കേസുകളില്‍ പോലും കക്ഷികള്‍ തമ്മില്‍ രമ്യതയിലെത്തുന്നു. പിന്നെന്തുകൊണ്ട് ബലാത്സംഗകേസുകളില്‍ ആയിക്കൂടാ എന്നായിരുന്നു ജഡ്ജിയുടെ ചോദ്യം. എന്നാല്‍ ജഡ്ജിയുടെ നിര്‍ദേശം യുവതി തള്ളിക്കളയുകയായിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം