പുഴുക്കള്‍ക്കു പുറമെ ചത്ത എലിയും; കെ.എഫ്.സി ചിക്കന്‍ വീണ്ടും വിവാദത്തില്‍

Wednesday June 17th, 2015

KFC rat meetവാഷിങ്ടണ്‍: കെ.എഫ്.സി ചിക്കന്‍ വീണ്ടും വിവാദത്തില്‍. ഇത്തവണ പുഴുകള്‍ക്കു പകരം ചത്ത എലി ഫ്രൈ നല്‍കിയാണ് കെ.എഫ്.സി പുലിവാല്‍ പിടിച്ചിരിക്കുന്നത്. അമേരിക്കകാരനായ ഡെവോറിസ് ഡിക്‌സണ്‍ എന്ന ഉപഭോക്താവിനാണ് കെ.എഫ്.സി ചിക്കന്‍ വിങ്ങ്‌സിനു പകരം ഒന്നാന്തരം പൊരിച്ച എലിയെ നല്‍കിയത്. ഉടന്‍ തന്നെ മനേജരെ വിവരം ധരിപ്പിച്ചപ്പോള്‍ അബദ്ധം പറ്റിയതാണെന്നായിരുന്നു വിശദീകരണം. കെ.എഫ്.സിയുടെ നടപടിയില്‍ ക്ഷുഭിതനായ ഉപഭോക്താവ് തന്നെയാണ് ചത്ത എലി ഫ്രൈയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടത്.
ഇതിനു മുമ്പ് കെ.എഫ്‌സിയുടെ തിരുവനന്തപുരത്തും കോയമ്പത്തൂരുമുള്ള ഔട്ട്‌ലെറ്റുകളില്‍ ചിക്കന്‍ വിങ്ങ്‌സില്‍ പുഴുവിനെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തെ ഔട്ട്‌ലെറ്റ് കഴിഞ്ഞ വര്‍ഷം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം