കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിഭജിക്കണമെന്ന് മുസ്ലിംലീഗ്

Monday June 15th, 2015

iuml leadersകോഴിക്കോട്: അക്കാദമികവും ഭരണപരവുമായ കാര്യങ്ങളില്‍ വീര്‍പ്പുമുട്ട് അനുഭവിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിഭജിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും പാര്‍ലമെന്ററി പാര്‍ട്ടിയുടേയും സംയുക്തയോഗം ആവശ്യപ്പെട്ടു. മുമ്പ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി രൂപീകരിച്ച് കാലിക്കറ്റിനെ വിഭജിച്ചിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ വീണ്ടും വിഭജനം അനിവാര്യമാണ്. 469 കോളജുകളാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ളത്. പുതിയ കോളജുകള്‍ അംഗീകാരത്തിന് കാത്തിരിക്കുകയുമാണ്. കേരളത്തിലെ പല യൂണിവേഴ്‌സിറ്റികളിലും ഇതിന്റെ പകുതിപോലും കോളജുകളില്ലാത്തപ്പോഴാണ് കാലിക്കറ്റ് മുന്നോട്ടു പോകാനാവാത്ത വിധം പ്രയാസമനുഭവിക്കുന്നത്.

യു.ഡി.എഫ് ഭരണം ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ളതാണെന്നും യോഗം വിലയിരുത്തി. മുസ്്‌ലിംലീഗ് മന്ത്രിമാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. 22 പുതിയ കോളജുകളും എയ്ഡഡ് സ്‌കൂളുകളും അഡീഷണല്‍ ബാച്ചുകളും ആരംഭിച്ചും പൊതു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചും ശ്ലാഘനീയമായ പ്രവര്‍ത്തനം നടത്തിയ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഛായ നശിപ്പിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്.
വകുപ്പിനെതിരെ ഉയരുന്ന എല്ലാ ആക്ഷേപങ്ങള്‍ക്കും മന്ത്രിയെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ഫലപ്രഖ്യാപനത്തിന് മുമ്പുള്ള സാങ്കേതിക കാര്യങ്ങളിലുള്‍പ്പെടെ മന്ത്രിക്ക് നേരിട്ട് ഇടപെടാനാവില്ല. ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടക്കുന്നതെന്നിരിക്കെ അവരുടെ വീഴ്ചയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്. എസ്.എസ്.എല്‍.സി ഫല പ്രഖ്യാപനത്തിലുണ്ടായ പിശകും പാഠപുസ്തകം വൈകാനിടയായ സാഹചര്യവും അന്വേഷണ വിധേയമാക്കണം. ഇക്കാര്യത്തില്‍ ചില ഉദ്യോഗസ്ഥര്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയതായി സംശയിക്കേണ്ടിയിരിക്കുന്നു. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.

chd

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം