കെ.എസ്.ആര്‍.ടി.സി ബസ് ദേഹത്ത് കയറി അന്ധ ക്രിക്കറ്റ് താരങ്ങള്‍ മരിച്ചു

Sunday June 14th, 2015
2

Rajeesh Vinod accident ksrtcതൃശൂര്‍: കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റില്‍ നിയന്ത്രണം വിട്ട ലോഫ്‌ളോര്‍ ബസ് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി പാലക്കാട് സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. പട്ടാമ്പി നെല്ലായ കൃഷ്ണപ്പടി കുന്നശ്ശേരി പറമ്പില്‍ പരേതനായ ഉണ്ണികൃഷ്ണന്റെ മകന്‍ രജീഷ് (29), പള്ളിപ്പുറം മംഗലം സ്വദേശി നിരപ്പാപറമ്പില്‍ പരേതനായ ശങ്കരന്റെ മകന്‍ വിനോദ് (31) എന്നിവരാണ് മരിച്ചത്. ഇരുവരും ജില്ലാ അന്ധ ക്രിക്കറ്റ് ടീം താരങ്ങളാണ്. വൈക്കം സ്വദേശി മകയിരം ഭവനില്‍ സതീശന് (54) പരിക്കേറ്റു. ഇയാളെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട്-തൃശൂര്‍ റൂട്ടിലോടുന്ന എ.സി. ലോഫ്‌ളോര്‍ ബസ്സാണ് അപകടത്തിനിടയാക്കിയത്. ഞായറാഴ്ച രാവിലെ 9.10നായിരുന്നു അപകടം. പാലക്കാട്ടു നിന്നെത്തിയ ബസ് തിരിച്ചു പാലക്കാട്ടേക്കു സര്‍വീസ് നടത്താന്‍ പ്‌ളാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ബസ് പിറകോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാര്‍ നില്‍ക്കുന്നിടത്തേക്കു പാഞ്ഞുകയറുകയായിരുന്നു. മരിച്ച രണ്ടു പേരും ബസിന്റെ ടയറിനടിയില്‍ അകപ്പെട്ടു. ബസ് തള്ളിനീക്കിയ ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. അന്വേഷണ കൗണ്ടറിനു സമീപമാണ് അപകടമുണ്ടായത്. കേരള ബ്ലൈന്റ് ക്രിക്കറ്റ് അസോസിയേഷന്‍ മീറ്റിങിനായി എറണാകുളത്തേക്കു പോകാന്‍ തൃശൂരിലെത്തിയതായിരുന്നു രജീഷും വിനോദും.
പരിക്കേറ്റ സതീശന്‍ അപകടമുണ്ടായ ബസ്സിലെ യാത്രക്കാരനായിരുന്നു. ബസ് ഓടിച്ചിരുന്ന പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ പി ഹംസയെ തൃശൂര്‍ ഈസ്റ്റ് പോലിസ് കസ്റ്റഡിയിലെടുത്തു. അവധി ദിവസമായതിനാല്‍ യാത്രക്കാര്‍ കുറവായത് വന്‍ ദുരന്തം ഒഴിവായി. സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. പരേതയായ കാളിയാണ് വിനോദിന്റെ മാതാവ്. സഹോദരങ്ങള്‍: ശിവദാസന്‍, വേണുഗോപാലന്‍, ഷാജി. രജീഷിന്റെ അമ്മ സുഭദ്ര. ഭാര്യ ശ്രീജ.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം