പോലിസുകാരനായ കാമുകന്റെ ശല്യം; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Thursday June 11th, 2015
2

Hanged womenമംഗളൂരു: പോലീസ് കോണ്‍സ്റ്റബിളായ കാമുകന്റെ ശല്യം സഹിക്കവയ്യാതെ കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ഉള്ളാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുമ്പള കൃഷ്ണനഗറിലെ മുന്‍ അധ്യാപിക ജയന്തിയുടെ വളര്‍ത്തുമകളായ ജ്യോതി (17)യാണ് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ യോഗ പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ജയന്തി പോയ നേരത്താണ് ജ്യോതി ജീവനൊടുക്കിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോണ്‍സ്റ്റബിളിന്റെ ശല്യം സഹിക്കാനാകാത്തതിനാലാണ് ആത്മഹത്യചെയ്യുന്നതെന്ന് ജ്യോതി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കോണ്‍സ്റ്റബിള്‍ ഒരുലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ആവശ്യപ്പെട്ടതായും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ബസന്റ് കോളേജില്‍ ബി.കോമിന് പ്രവേശനം നേടിയിരിക്കെയാണ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ. പോലീസ് അസി. കമ്മീഷണര്‍ കല്യാണി ഷെട്ടി, ഉള്ളാള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പവിത്ര തേജ, സബ് ഇന്‍സ്‌പെക്ടര്‍ ഭാരതി എന്നിവര്‍ സംഭവസ്ഥലത്തെത്തി പോലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം