എം.എല്‍.എക്കെതിരെ വാര്‍ത്ത; മാധ്യമപ്രവര്‍ത്തകനെ പോലിസ് ചുട്ടു കൊന്നു

Tuesday June 9th, 2015

Jagendra Sing Media obitഉത്തര്‍പ്രദേശ്: എം.എല്‍.എക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ പൊലിസ് ഉദ്യോഗസ്ഥന്‍ തീവച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ലേഖകനായ ജഗേന്ദ്ര സിംഗിനെയാണ് പോലീസ് തീകൊളുത്തി കൊലപ്പെടുത്തിയത്. സമാജ് വാദി പാര്‍ട്ടി എം.എല്‍.എ രാം മൂര്‍ത്തിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനധികൃത ഖനനത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയ ജഗേന്ദ്ര സിംഗിനെതിരെ എം.എല്‍.എ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജഗേന്ദ്ര സിംഗിന്റെ വീട്ടിലെത്തിയ പൊലിസ് ഇയാളെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ജഗേന്ദ്ര സിംഗിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. എന്നാല്‍ ജഗേന്ദ്ര സിംഗ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഷാജഹാന്‍പൂര്‍ എസ്.പിയുടെ നിലപാട്. സംഭവത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വ്യാപക പ്രതിഷേധം അലയടിക്കുകയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം