പതിമൂന്നുകാരനെ പീഡിപ്പിച്ച സീരിയല്‍ നടന്‍ അറസ്റ്റില്‍

Tuesday June 9th, 2015
2

Arrested handcuffകോഴിക്കോട്: പതിമൂന്ന് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സീരിയല്‍ നടന്‍ അറസ്റ്റില്‍. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശിയായ മുഹമ്മദ് അഷ്‌റഫാണ് (26) അറസ്റ്റിലായത്. മങ്കാവ് സ്വദേശിയായ പതിമൂന്നുകാരനാണ് പീഡനത്തിനിരയായത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ ഒരു ദിവസം ബൈക്കില്‍ ലിഫ്റ്റ് നല്‍കിയതോടെയാണ് അഷ്‌റഫ് 13 കാരനെ പരിയപ്പെട്ടത്. അന്ന് ഫോണ്‍ നമ്പര്‍ വാങ്ങിയ ഇയാള്‍ കുട്ടിയുടെ ഫോണിലേക്ക് അശ്ലീല ഫോട്ടോകോള്‍ അയച്ചുകൊടുത്തു വലയിലാക്കുകയായിരുന്നു എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് വീട്ടിലും നഗരത്തിലെ ലോഡ്ജിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നത്രെ.

കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഒരാള്‍ കൂടെ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അയാള്‍ വിദേശത്തേക്ക് കടന്നെന്നും കസബ സി ഐ അറിയിച്ചു. അറസ്റ്റിലായ മുഹമ്മദ് അഷ്‌റഫിനെ റിമാന്റ് ചെയ്തു. ഇയാള്‍ ഇതിന് മുമ്പും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മങ്കാവിലെ പല റസിഡന്‍സ് യൂണിറ്റുകളില്‍ നിന്നും ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടത്രെ. സീരിയലുകളില്‍ ചെറിയ ചില വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇയാള്‍ ആര്‍ട്ട് ഡയറക്ടര്‍ കൂടിയാണ്. മിമിക്രി, മോണോആക്ട് കലകാരനുമാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം