സെക്‌സ് റാക്കറ്റ്: സിനിമാ നടിയും ദല്ലാളും പിടിയില്‍

Wednesday June 3rd, 2015
2

Serial actress sex teamപനാജി: ഗോവയിലെ സെക്‌സ് റാക്കറ്റില്‍ നിന്നും ബോളിവുഡ് തെലുങ്ക് നടിയെ പൊലീസ് പിടികൂടി. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് നടി പിടിയിലായത്.
ഗോവയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അനാശാസ്യത്തിനു സ്ത്രീകളെ കൊണ്ടുവരുന്ന ഏജന്റ് അയ്ഷ സയ്യദ് എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്നും നടിയെയും കൂട്ടി അയ്ഷ ഗോവയിലെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഗോവയിലെ വിവിധ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ അയ്ഷ ഇത്തരത്തില്‍ പെണ്‍കുട്ടികളെ കൊണ്ടുവരാറുണ്ടെന്ന വിവരം പൊലീസ് ലഭിച്ചിരുന്നു. കസ്റ്റമറെന്ന വ്യാജേന പൊലീസ് തന്നെ അയ്ഷയെ ബന്ധപ്പെട്ടാണ് നടിയെ പിടികൂടിയത്. ഹിന്ദി, തെലുങ്ക് ഹിറ്റ് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ നടിയെയാണ് പെണ്‍വാണിഭ സംഘത്തില്‍ നിന്ന് രക്ഷപ്പെടുത്തിയിരിക്കുന്നത്. നടി ഇപ്പോള്‍ പൊലീസിന്റെ സംരക്ഷണത്തിലാണ്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം