പ്രസവ ശസ്ത്രക്രിയ ഉല്‍പ്പന്നങ്ങളില്‍ വ്യാപക അണുബാധ: ജോണ്‍സണ്‍ കമ്പനിക്കെതിരെ പരാതി

Friday May 29th, 2015
2

Johnson & Johnsonകൊച്ചി: ആഗോള മരുന്നു കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ശസ്ത്രക്രിയ ഉല്‍പ്പന്നങ്ങളില്‍ വ്യാപക അണുബാധ. പ്രസവ ശസ്ത്രക്രിയക്കു വിധേയരായ നൂറോളം പേര്‍ക്കാണ് അണുബാധയേറ്റത്. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന നൂലിലും സൂചിയിലും അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് തുന്നലുകളില്‍ വ്രണമുണ്ടായതായാണു പരാതി. ശസ്ത്രക്രിയ നടന്ന് ഒരു വര്‍ഷമായിട്ടും മുറിവുണങ്ങാത്തവരുണ്ട്. കടുത്ത വയറു വേദന മൂലം ബുദ്ധിമുട്ടുന്നവരുമുണ്ട്. അണുബാധയെ തുടര്‍ന്ന് കുട്ടികളെ മുലയൂട്ടാന്‍ പോലും സാധിക്കുന്നില്ല. ഇതുസംബന്ധിച്ച് ഡോക്ടര്‍മാരുടെ സംഘടന ക്യു.പി.എം.പി.എ. ആരോഗ്യവകുപ്പ് സെക്രട്ടറിക്കു പരാതി നല്‍കി.
കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ മാത്രം പന്ത്രണ്ടു പേര്‍ക്കാണ് അണുബാധയേറ്റത്. പ്രസവശേഷം 35-40 ദിവസം കഴിഞ്ഞപ്പോഴാണ് തുന്നലുകള്‍ക്കിടയില്‍ പഴുപ്പുണ്ടായത് ശ്രദ്ധയില്‍പ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
സംസ്ഥാനത്തുടനീളം ഇരുപത്തഞ്ചോളം ആശുപത്രികളില്‍ ഓപ്പറേഷന്‍ നടത്തിയവര്‍ക്കും സമാന പ്രശ്‌നങ്ങളുണ്ട്. ഇതേതുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം ഒരു വര്‍ഷത്തോളമായി സൗജന്യ ചികില്‍സ നല്‍കുന്ന സ്വകാര്യ ആശുപത്രികള്‍ക്കു ഭീമമായ നഷ്ടമാണ് ഉണ്ടായത്. നിലവില്‍ ശസ്ത്രക്രിയക്കു വിധേയരായവരോട് കമ്പനിക്കെതിരേ കോടതിയെ സമീപിക്കാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഉത്പന്നം ഉപയോഗിച്ച് അപകടം പിണഞ്ഞ എണ്ണായിരത്തോളം അമേരിക്കന്‍ പൗരന്‍മാര്‍ക്ക് 15000 കോടിയിലേറെ രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം