സി.ബി.എസ്.സി പത്താംക്ലാസ് പരീക്ഷാഫലം: തിരുവനന്തപുരം മേഖല മുന്നില്‍

Friday May 29th, 2015
2

Entrance exma resultsന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 97.33 ആണ് വിജയശതമാനം. മുന്‍ വര്‍ഷത്തേക്കാള്‍ (98.87) നേരിയ കുറവ്. പെണ്‍കുട്ടികളില്‍ 97.82 ശതമാനവും ആണ്‍കുട്ടികളില്‍ 96.98 ശതമാനവും വിജയിച്ചു. പന്ത്രണ്ടാം ക്ലാസ് ഫലത്തിലെന്നപോലെ കേരളം ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.77 ശതമാനം. ചെന്നൈ മേഖല 99.03 ശതമാനം വിജയം നേടി.
13,73,853 വിദ്യാര്‍ഥികളാണ് പരീക്ഷക്കിരുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 3.37 ശതമാനം കൂടുതല്‍. 94,474 വിദ്യാര്‍ഥികള്‍ക്കാണ് 10 സി.ജി.പി.എ (ക്യുമുലേറ്റീവ് ഗ്രേഡ് പോയന്റ് ആവറേജ്) സ്‌കോര്‍ നേടാനായത്. ഇതില്‍ 49,392 ആണ്‍കുട്ടികളും 45,082 പെണ്‍കുട്ടികളുമാണ്. ഛണ്ഡിഗഢ് മേഖലയില്‍ 15479 വിദ്യാര്‍ഥികള്‍ 10 സി.ജി.പി.എ സ്‌കോര്‍ നേടി. രണ്ടുനാള്‍ മുമ്പ് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫലം സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ പ്രസിദ്ധീകരിച്ചെങ്കിലും തിരക്കുമൂലം പലര്‍ക്കും വെബ്‌സൈറ്റ് തുറക്കാനായില്ല. എസ്.എം.എസ് വഴി ഫലം അറിയാനുള്ള സംവിധാനവും തകരാറിലായി. വിദ്യാര്‍ഥികളുടെ സംശയങ്ങളും പ്രശ്‌നങ്ങളും സംബന്ധിച്ച മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുള്ള ടോള്‍ഫ്രീ നമ്പറില്‍ (1800118004) ജൂണ്‍ എട്ടുവരെ വിളിക്കാം.
13 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയിരുന്നത്. സി.ബി.എസ്.ഇ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം ലഭിക്കുക. ഫലം ലഭിക്കുന്നതിനായി www.cbseresults.nic.in, സന്ദര്‍ശിക്കുക.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം