സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ കേസെടുക്കാതെ സംരക്ഷിക്കുകയാണെന്ന് ചെന്നിത്തല

എന്‍ഐഎക്ക് പുറമേ സംസ്ഥാന പോലീസും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ യുഡിഎഫ് നടത്തിയ സമരത്തെയും ചെന്നിത്തല ന്യായീകരിച്ചു.

Saturday July 11th, 2020

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങള്‍ പോലീസ് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കോവിഡിന്റെ മറവില്‍ ജനരോഷത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിയുമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു. സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യങ്ങളാണ് എന്‍ഐഎ ഇപ്പോള്‍ അന്വേഷിക്കുന്നത്. എന്നാല്‍ സ്വര്‍ണ്ണക്കടത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ അടക്കമുള്ള ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയില്‍ വരണം. അതുകൊണ്ട് തന്നെ എന്‍ഐഎക്ക് പുറമേ സംസ്ഥാന പോലീസും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ യുഡിഎഫ് നടത്തിയ സമരത്തെയും ചെന്നിത്തല ന്യായീകരിച്ചു. മുഖ്യമന്ത്രിയുടെ രാജി ഉറപ്പാക്കുംവരെ പ്രക്ഷോഭം തുടരുമെന്നും പ്രതിപക്ഷം നേതാവ് വ്യക്തമാക്കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം