സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ഇയാളുടെ സമ്പര്‍ക്ക പട്ടിക തയാറായിക്കൊണ്ടിരിക്കുകയാണ്. പെരുമ്പാവൂര്‍ കോലഞ്ചേരി മെഡിക്കല്‍ മിഷനിലെ ജോലിക്കാര്‍ നിരീക്ഷണത്തില്‍ പോയി.

Saturday July 11th, 2020

കൊച്ചി: ഇന്നലെ ഹൃദയാഘാതം മൂലം മരിച്ച ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴി പൊന്നാമ്പിള്ളി ബാലകൃഷ്ണന്‍ നായര്‍ക്കാണ് (79) കൊവിഡ് സ്ഥിരീകരിച്ചത്. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ മകനും കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇതോടെ ജില്ലയിലെ കൊവിഡ മരണങ്ങള്‍ മൂന്നായി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി.

ഇയാളുടെ സമ്പര്‍ക്ക പട്ടിക തയാറായിക്കൊണ്ടിരിക്കുകയാണ്. പെരുമ്പാവൂര്‍ കോലഞ്ചേരി മെഡിക്കല്‍ മിഷനിലെ ജോലിക്കാര്‍ നിരീക്ഷണത്തില്‍ പോയി. രായമംഗലം പഞ്ചായത്തില്‍ കൊവിഡ് അടിയന്തര യോഗം ചേര്‍ന്നു. ബാലകൃഷ്ണന്‍ ആദ്യമായി ചികിത്സ തേടിയ വളയന്‍ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് തത്കാലികമായി അടച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം