കോവിഡ് രോഗിയായ ലോറി ഡ്രൈവര്‍ ചികില്‍സക്കിടെ മുങ്ങി

ഫലംകിട്ടിയ അന്ന് രാത്രി തന്നെ ചികിത്സയ്ക്ക് തയ്യാറാവാതെ ഇയാള്‍ കടന്നുകളയുകയായിരുന്നെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

Thursday June 11th, 2020

പാലക്കാട്: കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ ചികിത്സയ്ക്ക് തയ്യാറാവാതെ മുങ്ങി. മധുര സ്വദേശിയായ ലോറി ഡ്രൈവറാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് ഈ മാസം അഞ്ചിന് കടന്നുകളഞ്ഞത്. ഇയാളെ കണ്ടുപിടിക്കാന്‍ സൈബര്‍ പൊലീസിന്റ സഹായത്തോടെ അന്വേഷണം തുടങ്ങി. പാലക്കാട്ട് കൊവിഡ് രോഗവ്യാപനം ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ആശുപത്രിയിലെ ഈ ഗുരുതര വീഴ്ച. ഈ മാസം അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയാണ് ഫലം വന്ന് മണിക്കൂറുകള്‍ക്കകം കടന്നുകളഞ്ഞത്. മധുരയില്‍ നിന്ന് ആലത്തൂരിലേക്ക് ലോഡിറക്കാന്‍ വന്നതായിരുന്നു ഇയാള്‍. വയറുവേദനയെതുടര്‍ന്ന് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ, ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റി. സ്രവപരിശോധനയും നടത്തി. ഫലംകിട്ടിയ അന്ന് രാത്രി തന്നെ ചികിത്സയ്ക്ക് തയ്യാറാവാതെ ഇയാള്‍ കടന്നുകളയുകയായിരുന്നെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അവസാനമെത്തിയത് വിശാഖപട്ടണത്തില്‍ ആണെന്ന് മനസ്സിലായിട്ടുണ്ട്. ഇദ്ദേഹം അവിടെ ചികിത്സ തേടിയോ എന്നതിനെക്കുറിച്ചും വ്യക്തതയില്ല. കോവിഡ് ആശുപത്രിയില്‍ നിന്ന് രോഗി ചാടിപ്പോയത് ഗുരുതര പിഴവായാണ് വിലയിരുത്തല്‍. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം