വാട്‌സ്ആപ്പില്‍ അശ്ലീല ഗ്രൂപ്പ്; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി

Friday May 22nd, 2015
2

Whatsapp porn groupകൊച്ചി: അശ്ലീലദൃശ്യങ്ങളും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ക്കൊപ്പം അശ്ലീലവാക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിനെതിരെ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. നിരവധി മലയാളികളെ അംഗങ്ങളായി ചേര്‍ത്തിരിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിനെതിരേ കൊച്ചി സൈബര്‍ പൊലീസാണ് നടപടികളാരംഭിച്ചത്. കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി.

വാട്‌സ്ആപ്പില്‍ ‘വെടിപ്പുര’ എന്ന പേരിലാണ് അശ്ലീലഗ്രൂപ്പ് ആരംഭിച്ചത്. നിരവധി അശ്ലീല ദൃശ്യങ്ങളും സ്ത്രീകളെ അപമാനിക്കുന്ന ദൃശ്യങ്ങളും നിരവധി പെണ്‍കുട്ടികളുടെ ഒറ്റക്കുള്ളതും കൂട്ടായുള്ളതുമായ ദൃശ്യങ്ങളും വീഡിയോകളുമാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അശ്ലീലമാണ് ഗ്രൂപ്പിലുള്ള പലരും ചര്‍ച്ച ചെയ്തിരുന്നതും. നിരവധി സ്ത്രീകളെയും ഗ്രൂപ്പില്‍ ആഡ് ചെയ്തിട്ടുണ്ട്. സ്ത്രീകളടക്കം നിരവധി പേര്‍ ഉള്ളടക്കം കണ്ടു ഗ്രൂപ്പില്‍നിന്ന് വളരെ പെട്ടെന്നുതന്നെ വിട്ടുപോകുകയും ചെയ്തു. 9496910995 എന്ന നമ്പരാണ് ഗ്രൂപ്പിന്റെ അഡ്മിന്‍. ഫ്‌ളൈയിംഗ് ബേര്‍ഡ്‌സ് എന്നാണ് അഡ്മിന്‍ പേരിട്ടിരിക്കുന്നത്. ബുധനാഴ്ചയാണ് ഗ്രൂപ്പ് തുടങ്ങിയത്. ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതെന്നാണ് സംശയം.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം