ബാലവേശ്യാവൃത്തിയെക്കുറിച്ച് വാര്‍ത്തയെഴുതിയ മാധ്യമ പ്രവര്‍ത്തകനെ തലയറുത്ത് കൊന്നു

Thursday May 21st, 2015

Jose mitekar Media obitബ്രസീല്‍: ബാല വേശ്യാവൃത്തിയെക്കുറിച്ചും രാഷ്ടീയക്കാരുടെ അഴിമതിക്കഥകളെക്കുറിച്ചുമുള്ള ഉള്ളറക്കഥകള്‍ അനാവരണം ചെയ്ത ബ്രസീലിയന്‍ മാധ്യമപ്രവര്‍ത്തകനും ബ്ലോഗറുമായ ജോസെ മെറ്റസ്‌കെറിന്റെ(Evany José Mtezker)തലയറ്റ ശരീരം കണ്ടെത്തി. പാഡ്രെ പാരൈസോ നഗരത്തില്‍ ഇദ്ദേഹത്തിന്റെ ശരീരം കിട്ടിയ പ്രദേശത്തു നിന്നും നൂറുമീറ്റര്‍ അകലെനിന്നും ഇദ്ദേഹത്തിന്റെ ശരീരവും ലഭിച്ചു. വധിക്കുന്നതിനു മുമ്പ് അക്രമികള്‍ ക്രൂരമായി ഇദ്ദേഹത്തെ പീഡിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. അര്‍ദ്ധനഗ്‌നനായി കാണപ്പെട്ട ഇദ്ദേഹത്തിന്റെ കൈകള്‍ പിന്നില്‍കൂട്ടികെട്ടിയിരുന്നു. 67കാരനായ ഇവാനി ജോസെ തന്റെ ബ്ലോഗായ (The Owl of the Valley) അന്വേഷണാത്മക ലേഖനങ്ങളും മറ്റും എഴുതിയിരുന്നത്. അടുത്തകാലത്താണ് ബാലവേശ്യവൃത്തിയെക്കുറിച്ചും മയക്കുമരുന്നു കടത്തിനെക്കുറിച്ചും ഇദ്ദേഹം ലേഖനം എഴുതാനാരംഭിച്ചത്. ഇതിനുശേഷം നിരവധി ഭീഷണികള്‍ ഇദ്ദേഹത്തിന് ലഭിച്ചിരുന്നതായും 13 മേയ് മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. പോലീസിന് ലഭിച്ച ഒരു വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്തിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം