പ്ലസ്ടു, വി.എച്ച്.എസ്.സി ഫലം പ്രഖ്യാപിച്ചു

Thursday May 21st, 2015

Plustwo result publishതിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്‌സി ഫലം പ്രഖ്യാപിച്ചു. 83.96 ശതമാനം പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 79.39 ശതമാനമായിരുന്നു വിജയം. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിച്ചത്. 10,839 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരില്‍ മുന്നില്‍ തിരുവനന്തപുരം ജില്ലയാണ്. 87.05 ശതമാനം വിജയം നേടിയ കോഴിക്കോട് ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍. 59 സ്‌കൂളുകള്‍ക്ക് നൂറു ശതമാനം വിജയം ലഭിച്ചു. 23 സ്‌കൂളുകള്‍ക്ക് 30 ശതമാനത്തില്‍ താഴെ വിജയം നേടാനെ കഴിഞ്ഞുള്ളൂ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 91.63 ശതമാനം പേര്‍ ഉപരി പഠനത്തിന് അര്‍ഹരായി.
പരീക്ഷാഫലമറിയാന്‍ ക്ലിക്ക് ചെയ്യുക

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം