മെഡിക്കല്‍ എന്‍ട്രന്‍സ്: ഒന്നാം റാങ്ക് മലപ്പുറം സ്വദേശി ഹിബക്ക്

Wednesday May 20th, 2015
2

P Hiba medical first rankതിരുവനന്തപുരം: മെഡിക്കല്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. മഞ്ചേരി സ്വദേശി പി ഹിബക്കാണ് ഒന്നാം റാങ്ക് (954.7826). എറണാകുളം സ്വദേശി മറിയം റാഫിക്ക് രണ്ടാം റാങ്കും (944.3478) കൊല്ലം സ്വദേശി അജീഷ് സാബുവിന് മൂന്നാം റാങ്കും (944.3478) ലഭിച്ചു. എസ്.സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി നിര്‍മല്‍ കൃഷ്ണയും എസ്.ടി വിഭാഗത്തില്‍ കോട്ടയം സ്വദേശി ലക്ഷ്മി പാര്‍വതിയും ഒന്നാം റാങ്ക് നേടി. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബാണ് തിരുവനന്തപുരത്ത് ഫലം പ്രഖ്യാപിച്ചത്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 85, 829 പേരും എഞ്ചിനിയറിങ്ങില്‍ 75,258 പേരും തുടര്‍പഠനത്തിന് യോഗ്യത നേടി. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ പെണ്‍കുട്ടികള്‍ക്കാണെന്നതും ഒന്നും അഞ്ചും റാങ്കുകള്‍ മലപ്പുറം ജില്ലക്ക് ആണെന്നതും ഇത്തവണത്തെ സവിശേഷതയാണ്.
Mariyam Rafiമഞ്ചേരി തുറക്കല്‍ പള്ളിറോഡില്‍ സൈനാസില്‍ പരേതനായ ഹൈദര്‍മാന്‍കുട്ടിയുടെയും സൈനബയുടെയും മകളാണ് ഹിബ. മഞ്ചേരി ബോയ്‌സ് എച്ച്.എസ്.എസിലാണ് ഹിബ പ്ലസ്ടു പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷ എഴുതി ആദ്യ 3000 റാങ്കില്‍ ഉള്‍പ്പെട്ടിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് ഒന്നാം റാങ്ക് നേട്ടം കൈവരിക്കുന്നത്.

 

 

മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ആദ്യ പത്തുറാങ്കുകാര്‍
1 ഹിബ.പി മലപ്പുറം
2 മറിയം റാഫി എറണാകുളം
3 അജീഷ് സാബു കൊല്ലം
4 വര്‍ണ മാത്യു, തൃശൂര്‍ (939.3478)
5 ഐശ്വര്യ എന്‍. വി. മലപ്പുറം (939.1304)
6 അന്ന ജെയിംസ്, കട്ടപ്പന (936.210)
7 അജയ് ബാലചന്ദ്രന്‍, തിരുവനന്തപുരം (934.9378)
8 കല്യാണി കൃഷ്ണന്‍, കൊല്ലം (933.9130)
9 ജോയല്‍ അലക്‌സ്, പത്തനംതിട്ട (933.9130)
10 മെല്‍വിന്‍ ഷാജി, മലപ്പുറം (930.7826)
പ്രവേശന പരീക്ഷാഫലം അറിയാം

ജില്ലകളിലെ ഒന്നാംറാങ്കുകാര്‍
1 തിരുവനന്തപുരം: ഹരി ബാലചന്ദ്രന്‍
2 കൊല്ലം: അജീഷ് സാബു
3 പത്തനംതിട്ട: എം. ആര്‍. രാജലക്ഷ്മി
4 ആലപ്പുഴ: സലീല്‍ സൂസന്‍ മാത്യു
5 കോട്ടയം: ജസ്ബിന്‍ ജേക്കബ്
6 ഇടുക്കി: അന്ന ജയിംസ്
7 എറണാകുളം: മറിയം റാഫി
8 തൃശൂര്‍: വര്‍ണ മാത്യു
9 പാലക്കാട്: അമീന്‍ അബ്ദുല്ല
10 മലപ്പുറം: പി. ഹിബ
11 കോഴിക്കോട്: മെല്‍വിന്‍ ഷാജി
12 വയനാട്: പി. അലക്‌സ് തോമസ്
13 കണ്ണൂര്‍: ആതിര
14 കാസര്‍കോഡ്: അഹമ്മദ് നജാദ് ഹുസൈന്‍
കേരളത്തിന് പുറത്തെ ഒന്നാം റാങ്കുകാര്‍
ഡല്‍ഹി: ഗോപിക കൃഷ്ണ
മുംബൈ: അംബിക മനോജ്
ദുബായ്: അരവിന്ദ് അജിത്

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം