കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാനെത്തിയ ബന്ധുക്കള്‍ അറസ്റ്റില്‍

Tuesday May 19th, 2015
2

Gang rapedകണ്ണൂര്‍: സ്വകാര്യ ബസ് കണ്ടക്ടറായ കാമുകനൊപ്പെ ഒളിച്ചോടിയ പെണ്‍കുട്ടിയെ കാമുകന്റെ ബന്ധുവിന്റെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും അറസ്റ്റിലായി. കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളിക്കാരിയായ പെണ്‍കുട്ടിയെ കാമുകന്റെ ചെറുപുഴ എളേരിത്തട്ടിലെ ബന്ധുവീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോകാനെത്തിയവരാണ് കസ്റ്റഡിയിലായത്. യുവാവ് താഴ്ന്ന സമുദായക്കാരനാണ്. പെണ്‍കുട്ടി ഈഴവ സമുദായക്കാരിയും.

പെണ്‍കുട്ടി ഒളിച്ചോടിയ വിവരമറിഞ്ഞ ഉടന്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ ഗള്‍ഫുകാരന്‍ പെണ്‍കുട്ടിയെ കാമുകന്റെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നുവത്രെ. പെണ്‍കുട്ടിയെ പിടികൂടി കാറില്‍ കയറ്റാനായിരുന്നു ക്വട്ടേഷന്‍. ഇത് പ്രകാരം ക്വട്ടേഷന്‍ സംഘം കാമുകന്റെ ബന്ധുവീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുകാരെ ആക്രമിച്ച് പെണ്‍കുട്ടിയെ പിടികൂടി കാറിലെത്തിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രതിഫലം വാങ്ങി ക്വട്ടേഷന്‍ സംഘം സ്ഥലത്ത് നിന്നും രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുമായി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന വാഹനവും ഈ വാഹനത്തെ അനുഗമിച്ച സംഘത്തേയും നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നാലെ യുവാവിന്റെ എളേരിത്തട്ടിലെ ബന്ധുക്കള്‍ ചിറ്റാരിക്കാല്‍ പോലീസില്‍ തങ്ങളെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചതായി പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അനന്തര നടപടികള്‍ സ്വീകരിച്ചു. കാസര്‍കോട് എസ്.എം.എസ് ഡി.വൈ.എസ്.പി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഹൊസ്ദുര്‍ഗ് കോടതിയിലേക്ക് കൊണ്ടുപോയി. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്വട്ടേഷന്‍ കൊടുത്ത ഗള്‍ഫുകാരനും സുഹൃത്തുക്കളും സി.പി.എം അനുഭാവികളാണ്. . രാത്രി എളേരിത്തട്ടില്‍ ഇരുവിഭാഗവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലും ഉണ്ടായി. കാഞ്ഞങ്ങാട്ട് നിന്നും എത്തിയവരുടെ വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം