പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ച വക്കീല്‍ ഗുമസ്ത അറസ്റ്റില്‍

Friday May 15th, 2015

Peedanam newപത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഗ്ദാനം നല്‍കി കൊണ്ടുപോയി ഒട്ടേറെ പേര്‍ക്ക് കാഴ്ച വച്ച സംഭവത്തില്‍ വക്കീല്‍ ഗുമസ്ത അറസ്റ്റില്‍. വള്ളിക്കോട് സ്വദേശി രേണുകയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിക്കോട് സ്വദേശിയായ പതിനാറുകാരിയെ രേണുക കൂട്ടിക്കൊണ്ടുപോയി ആലപ്പുഴയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചെന്നും അവിടെ വച്ച് ഏഴു പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി ഗര്‍ഭിണി ആയെന്നുമാണ് കേസ്. 2014ല്‍ പെണ്‍കുട്ടിയെ കാണാതായതിന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോള്‍ പെണ്‍കുട്ടി തിരിച്ചെത്തിയപ്പോള്‍ ആറു മാസം ഗര്‍ഭിണിയാണ്. ഇതെ തുടര്‍ന്നാണ് പ്രതി അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം