സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ട യുവതി റോഡരികില്‍ പ്രസവിച്ചു

Monday May 11th, 2015
2

Baby handലക്‌നോ: കൂടെ ആളില്ലെന്ന കാരണത്താല്‍ അധികൃതര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്തതിനാല്‍, യുവതി റോഡരികില്‍ പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ സീതാപ്പൂരിനടുത്തുള്ള ഹര്‍ഗാവിലാണ് സംഭവം. 37കാരിയായ യുവതിയാണ് ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള റോഡരികില്‍ കുഞ്ഞിന് ജന്‍മം നല്‍കിയത്. നാട്ടുകാരുടെ സഹായത്തോടെ ആയിരുന്നു പ്രസവം. തുടര്‍ന്ന് രോഷാകുലരായ ആളുകള്‍ ഇവരെ ബലമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗീതാ ദേവി എന്ന യുവതിക്കാണ് ഈ ദുരനുഭവം.
ഹര്‍ഗാവിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രമാണ് ഇവര്‍ക്ക് പ്രവേശനം നല്‍കാതിരുന്നത്. കൂടെ ആളില്ല എന്നു പറഞ്ഞാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഇവര്‍ക്ക് പ്രവേശനം നല്‍കാതിരുന്നത്. തുടര്‍ന്നാണ് ഇവര്‍ വഴിയരികില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ഇതു കണ്ട സ്ത്രീകള്‍ അടക്കം നാട്ടുകാര്‍ സഹായത്തിന് എത്തി. സംഭവത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരായ ആളുകള്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം