അമൃതസര്‍: പ്ലാസ്റ്റിക് പാവയെപ്പോലെയൊരു കുഞ്ഞിന് ജന്മം നല്‍കുക. ആദ്യം കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സംഗതി സത്യമായി പുലര്‍ന്നിരിക്കുകയാണ്. പഞ്ചാബിലെ അമൃത്സറിലാണ് യുവതി പ്ലാസ്റ്റിക് കുഞ്ഞിന് ജന്മം നല്‍കിയത്. ത്വക്കായി രൂപപ്പെട്ടിരിക്കുന്ന പ്ലാസ്റ്റിക് ആവരണമാണ് ഈ കുഞ്ഞിന്റെ പ്രത്യേതക. ആറുലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അത്യപൂര്‍വ പ്രതിഭാസമാണ് ഇത്തരം ശിശുക്കള്‍. Collodion ശിശുക്കളെന്നാണ് ശാസ്ത്രലോകം ഇത്തരക്കാര്‍ക്ക് നല്‍കിയിരിക്കുന്ന വിശേഷണം. ഒരു പ്ലാസ്റ്റിക് പാവയുടെ മട്ടും ഭാവവും ശരീരവുമൊക്കെയാണ് ഈ കുഞ്ഞിനും. ആരെങ്കിലും തൊട്ടാല്‍ ഉടന്‍ തന്നെ കുഞ്ഞ് ഉറക്കെക്കരയാന്‍ തുടങ്ങും. ഒറ്റനോട്ടത്തില്‍ ഒരു റബ്ബര്‍ പാവയുടെ രൂപം. മീനിന്റേതിനു സമാനമായ മുഖം. കണ്ണുകളും ചുണ്ടുമെല്ലാം ചുവന്ന് തുടുത്തിരിക്കും. അമ്മയുടെ മുലപ്പാല്‍ കുടിക്കാന്‍ ഈ കുഞ്ഞിനു കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ജനിതക തകരാറാണ് പ്ലാസ്റ്റിക് കുഞ്ഞിന്റെ ജനനത്തിന് കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഗുരുനാനാക്ക് ദേവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കുഞ്ഞിനെ പ്രത്യേക ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഇത്തരം കുഞ്ഞുങ്ങളില്‍ ജനിച്ച് 1530 ദിവസത്തിനുള്ളില്‍ പ്ലാസ്റ്റിക് ആവരണം സാധാരണ തൊലിയിലേക്ക് രൂപംമാറും. എന്നാല്‍ ചില കേസുകളില്‍ മാത്രം ഈ പ്ലാസ്റ്റിക് ത്വക്ക് കട്ടിയുള്ള ആവരണമായി അവശേഷിക്കും. എന്നാല്‍ ഈ പ്ലാസ്റ്റിക് ആവരണമുള്ള ത്വക്ക് കുഞ്ഞിന് അണുബാധയുണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്. മഞ്ഞനിറത്തിലുള്ള ആവരണം നിലനിന്നാല്‍ അത് കുഞ്ഞിന്റെ ജീവനു വരെ ഭീഷണിയാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പാമ്പ് പടം പൊഴിക്കുന്നതു പോലെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്ലാസ്റ്റിക് ആവരണം പൊഴിയുമ്പോള്‍ കടുത്ത വേദന അനുഭവപ്പെടുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അമൃത്സറില് ജനിക്കുന്ന രണ്ടാമത്തെ പ്ലാസ്റ്റിക് ശിശുവാണ് ഇത്. കഴിഞ്ഞ വര്‍ഷം ആദ്യം ജനിച്ച കുഞ്ഞ് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞിരുന്നു.