ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ അയല്‍വാസികള്‍ ചുട്ടുകൊന്നു

Sunday May 10th, 2015

Fire lady femaleനോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ കൂട്ട ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരിയെ അയല്‍വാസികള്‍ ചുട്ടുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലായി. ഇവരില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ അയല്‍വാസികളായ ദമ്പതികളാണ്. സോനു, പ്രദീപ് എന്നിവരാണ് പെണ്‍കുട്ടിയെ എട്ടുമാസം മുമ്പ് പീഡിപ്പിച്ചത്. ഇതിന്റെ വീഡിയോ കൈവശമുണ്ടെന്ന് പറഞ്ഞ് അയല്‍വാസികളായ ലോകേന്ദറും ഭാര്യ അര്‍ച്ചനയും ചേര്‍ന്ന്് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിറ്റേന്ന് രാവിലെ പെണ്‍കുട്ടി തനിച്ചുള്ള സമയത്ത് ലോകേന്ദറും ഭാര്യയും ചേര്‍ന്ന്് മുറിയിലെത്തി എണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് മാതാപിതാക്കളുടെ പരാതി. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം