യുവ വ്യവസായിയെ ജീവനക്കാരന്‍ കഴുത്തറുത്ത് കൊന്നു

Thursday May 7th, 2015

Vetti parikkuകൊച്ചി: പെരുമ്പാവൂരില്‍ യുവവ്യവസായിയെ ജീവനക്കാരന്‍ പട്ടാപ്പകല്‍ കഴുത്തറുത്തു കൊന്നു. കാനാപുരം സ്വദേശി നൗഷാദിനെയാണ് കമ്പനി മാനേജര്‍ റഷീദ് കൊല്ലപ്പെടുത്തിയത്. പെരുവാമ്പൂരില്‍ പ്ലൈവുഡ് കമ്പനി നടത്തുന്ന നൗഷാദും മാനേജരായ റഷീദും തമ്മില്‍ ബുധനാഴ്ച കടുത്ത വാക്കുതര്‍ക്കം ഉണ്ടായിരുന്നു. നേരിട്ട് സംസാരിച്ച് പ്രശ്‌നം പരിഹരിക്കുന്നതിന് റഷീദിനെ കാണാന്‍ നൗഷാദ് വരുന്നതിനിടെയാണ് സംഭവം.
നൗഷാദ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറിലെത്തിയ റഷീദ് ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് റോഡില്‍ തെറിച്ചുവീണ നൗഷാദിനെ കത്തികൊണ്ട് കഴുത്തറുക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ചവരെ റഷീദ് കത്തി കാട്ടി ഭീഷണിപ്പെടുത്തി. നൗഷാദിനെ നാട്ടുകാര്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട റഷീദിനു വേണ്ടിയുളള തെരച്ചില്‍ തുടരുകയാണെന്ന് പെരുമ്പാവൂര്‍ പൊലീസ് അറിയിച്ചു. റഷീദിന്റെ കാറില്‍ നിന്ന് നിരവധി മുദ്രപത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം