ലോകമെങ്ങും മെയ്ദിനാചരണം

Friday May 1st, 2015
2

May Dayതൊഴില്‍ ചൂഷണത്തിനെതിരായ ഐതിഹാസികമായ പോരാട്ടത്തിന്റെ സ്മരണ പുതുക്കി ലോകമെങ്ങും തൊഴിലാളികള്‍ മെയ് ദിനം ആചരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ സമരം ശക്തമായി. തൊഴില്‍ സമയം കുറക്കാനും കൂലി വര്‍ദ്ധിപ്പിക്കാനും 1886 ല്‍ ചിക്കാഗോയിലെ തൊഴിലാളികള്‍ നടത്തിയ സമരം അധികാര വര്‍ഗ്ഗം നേരിട്ടത് തോക്കും ലാത്തിയും കൊണ്ടായിരുന്നു. തളരാതെ പോരാടിയ തൊഴിലാളികള്‍ ചിക്കാഗോ സമരത്തെ ചരിത്രത്തിന്റെ ഭാഗമാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം തൊഴില്‍ സമയം, വേതനം, ആനുകൂല്യങ്ങള്‍, അവകാശങ്ങള്‍ എന്നിവക്കായി തൊഴിലാളികള്‍ നടത്തിയ സമരങ്ങള്‍ക്ക് സഫലീകരണമുണ്ടായി. 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിശ്രമം, 8 മണിക്കൂര്‍ വിനോദം എന്ന മുദ്രാവാക്യം നടപ്പില്‍ വന്നു. തൊഴില്‍ സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തിയ മെയ് ഒന്ന് അങ്ങിനെയാണ് സാര്‍വദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിക്കപ്പെട്ടത്.

കാലമേറെ മാറിയിട്ടും തൊഴിലാളികള്‍ പീഡനത്തിനിരയുന്ന കാഴ്ച ഇന്നും ലോകത്തുണ്ട്. മികച്ച വേതനത്തിനും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷത്തിനും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങേണ്ടി വരുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നത്.  ഇതില്‍ അധ്യാപകരും നഴ്‌സുമാരും നമ്മുടെ കേരളത്തിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവകാശ സംരക്ഷണത്തിനും ഐക്യം ശക്തിപ്പെടുത്താനും ഇതിനായി പൊരുതിയ ധീര രക്തസാക്ഷികളെയും ഓര്‍മ്മിച്ച് കൊണ്ടുള്ള ഇക്കൊല്ലത്തെ മെയ്ദിനാചരണമെങ്കിലും തൊഴിലാളികള്‍ക്കു മേലുള്ള കടന്നു കയറ്റത്തിന്റെ അവസാനമാമാകട്ടെ…

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം