പ്ലസ്ടു മൂല്യനിര്‍ണയവും അവതാളത്തില്‍

Monday April 27th, 2015
2

Plus two examതിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയെക്കാള്‍ പ്രാധാന്യമുള്ള പ്‌ളസ്ടു പരീക്ഷയുടെ മൂല്യനിര്‍ണയം കുത്തഴിഞ്ഞ രീതിയിലെന്ന് ആക്ഷേപം. ഒരു പേപ്പര്‍ നോക്കാനെടുക്കുന്ന ശരാശരി സമയം വെറും ആറു മിനുട്ടില്‍ താഴെ. അതും മൊബൈലില്‍ പാട്ടും കേട്ട്. ഒരു വിദ്യാര്‍ഥിയുടെ ഭാവി നിര്‍ണയിക്കുന്നതിലെ പ്രധാന കടമ്പയായ പരീക്ഷയോടാണ് ഈ അലസസമീപനം. രണ്ടരമണിക്കൂറെടുത്ത് കഷ്ടപ്പെട്ട് എഴുതിയ വിദ്യാര്‍ഥികളുടെ പേപ്പറാണ് ഇത്തരത്തില്‍ അലസമായി കൈകാര്യം ചെയ്യുന്നതത്രെ. മനോരമ ന്യൂസാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

എന്‍ട്രന്‍സ് പരീക്ഷ നടന്ന ദിവസങ്ങളില്‍ രണ്ടര മണിക്കൂര്‍ കൊണ്ട് അധ്യാപകര്‍ നോക്കി തീര്‍ത്തത് 26 ഉത്തരപേപ്പറുകളാണ്. എന്‍ട്രന്‍സ് പരീക്ഷയുള്ളതിനാല്‍ പതിവുരീതിയില്‍ നിന്ന് വിട്ട് രാവിലെ പത്തുമണിക്കു തുടങ്ങേണ്ടതിനു പകരം മൂല്യനിര്‍ണയം തുടങ്ങിയത് ഉച്ചക്ക് ഒരുമണിക്ക്. ഒരു മണിക്കും ഒന്നേകാലിനും ഇടയില്‍ ഹാളുകളുടെ ചുമതലയുളള അധ്യാപകര്‍ ഉത്തരപേപ്പറുകളുമായി ക്ലാസുകളിലേക്ക് നീങ്ങി. ഒരു മണിക്കൂര്‍ വൈകിയും ഡ്യൂട്ടിയുളള അധ്യാപകര്‍ ജോലിക്ക് വന്നൂകൊണ്ടേയിരുന്നു. ഇവിടെ പരിശോധിക്കുന്നത് കണക്കും ഫിസിക്‌സും കെമിസ്ട്രിയും ആണ്. എത്തിയത് വൈകിയാണെങ്കിലും മൂന്നരക്ക് ശേഷം അധ്യാപകര്‍ ജോലി പൂര്‍ത്തിയാക്കി സ്ഥലം വിട്ടു തുടങ്ങി. ഒരധ്യാപകന് 26 ഉത്തര പേപ്പറുകളുടെ മൂല്യനിര്‍ണയം നടത്താന്‍ കിട്ടിയ സമയം 150 മിനുട്ടാണ്. അതായത് ശരാശരി ഒരു പേപ്പറിന് ആറുമിനിറ്റില്‍ താഴെ മാത്രം. അതും മൊബൈലില്‍ പാട്ടും കേട്ട് ഉല്ലസിച്ച്. ഏറെ ഗൗരവത്തില്‍ കൈകാര്യം ചെയ്യേണ്ടുന്ന, ഏറെ പ്രതീക്ഷയോടെ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവി പന്താടുന്ന രീതിയിലാണ് അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തിക്കൊണ്ടിരിക്കുന്നത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം