എസ്.എസ്.എല്‍.സി ഫലം; വിദ്യാഭ്യാസമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് 28ന് കാംപസ്ഫ്രണ്ട് മാര്‍ച്ച്

Saturday April 25th, 2015
2

Campus front marchകോഴിക്കോട്: ഭരണനേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം ധൃതിപ്പെട്ട് പ്രസിദ്ധീകരിച്ച് വ്യാപക ക്രമക്കേടുകള്‍ക്കു വഴിവച്ച സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജിവക്കണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് 28ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും തീരുമാനിച്ചു.

കേരള ചരിത്രത്തില്‍ ആദ്യമായാണ് എസ്.എസ്.എല്‍.സി. ഫലം ഇത്ര അവതാളത്തിലാവുന്നത്. തന്റെ ഭരണകാലത്ത് 18 ദിവസം കൊണ്ട് ഫലം പ്രസിദ്ധീകരിച്ചുവെന്ന് മേനി നടിക്കാന്‍ ക്രമക്കേടുകളുടെ ഘോഷയാത്രയാണ് വിദ്യാഭ്യാസ വകുപ്പ് വരുത്തിവച്ചത്. മന്ത്രിമാരില്‍ മിടുക്കനാവാന്‍ വിദ്യാര്‍ഥികളുടെ ഭാവിയെയല്ല കരുവാക്കേണ്ടത്. ആദ്യം സോഫ്റ്റ്‌വെയറിനെയാണ് മന്ത്രി പഴിചാരിയത്. എന്‍.ഐ.സി. (നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍) ഇതു നിഷേധിച്ചപ്പോള്‍ മന്ത്രി പുതിയ കാരണവുമായി രംഗത്തെത്തി. ചായക്കടയിലെ ചര്‍ച്ചകള്‍ക്കിടയില്‍ പറഞ്ഞുപോവുന്നതു പോലെ വെറുംവാക്കു പറയേണ്ടവനല്ല ഒരു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമന്ത്രി. പുറത്തുനിന്നുള്ള ശക്തി ഇടപെട്ടിട്ടുണ്ടെങ്കില്‍ അതു സംബന്ധിച്ച് സമഗ്രാന്വേഷണം നടത്താന്‍ ഉത്തരവിടണം. ഉയര്‍ന്ന സംസ്‌കാരം വിദ്യാഭ്യാസത്തിന്റെ ഉപോല്‍പ്പന്നമെന്ന നിലക്ക് അതിന്റെ ചുമതലയുള്ള മന്ത്രി രാജിവച്ച് മാതൃക കാണിക്കണം.

വിദ്യാര്‍ഥികള്‍ക്കും അംഗപരിമിതര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യം അനുവദിക്കുന്നതിനെതിരേ പ്രാകൃത രീതിയില്‍ പ്രതികരിച്ച മുന്‍മന്ത്രി എളമരം കരീം പരസ്യമായി മാപ്പുപറയണമെന്നും കാംപസ്ഫ്രണ്ട് ആവശ്യപ്പെട്ടു. കരീമിന്റെ മുതലാളിത്ത മനസ്സാണ് ഇതിലൂടെ പ്രകടമായത്. ഒരു തൊഴിലാളി നേതാവിന് നിരാലംബരുടെ പ്രശ്‌നങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്നത് തൊഴിലാളികള്‍ക്ക് അപമാനകരമാണെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍, നഫീസത്തുല്‍ മിസ്‌രിയ, ആരിഫ് മുഹമ്മദ്, മുഹമ്മദ് രിഫ സംസാരിച്ചു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/10546-campus-front-aginst-edn-minister">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം