കുട്ടിക്കുറ്റവാളികള്‍: നിയമ ഭേദഗതി ബില്ലിന് അംഗീകാരം

Thursday April 23rd, 2015
2

Crime fotoന്യൂഡല്‍ഹി: ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുന്ന 16 വയസ്സിനു മുകളിലുള്ള കുട്ടികളെ മുതിര്‍ന്നവരെപ്പോലെ വിചാരണ ചെയ്യണമെന്ന നിയമ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബലാല്‍സംഗം, കൊലപാതകം, കൊള്ള തുടങ്ങിയ കുറ്റങ്ങള്‍ ചെയ്‌തെന്ന് ആരോപണമുള്ള കുട്ടികളെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം വിചാരണ ചെയ്യണമെന്നു വനിത-ശിശു വികസന മന്ത്രാലയം നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. കുറ്റം ചെയ്ത കുട്ടി അതിന്റെ പൂര്‍ണ ഗൗരവം മനസ്സിലാക്കിയിട്ടുണ്ടോ എന്നു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും വിദഗ്ധരും പരിശോധിക്കും. തുടര്‍ന്നായിരിക്കും വിചാരണ എങ്ങനെയെന്ന് തീരുമാനിക്കുക. ഇന്ത്യന്‍ ശിക്ഷാനിയമം വേണ്ടെങ്കില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള വിചാരണയായിരിക്കും നടക്കുക. ബഹുജനങ്ങളുടെ ആവശ്യപ്രകാരമാണ് ഈ ഭേദഗതി കൊണ്ടുവരുന്നതെന്നും കേന്ദ്രമന്ത്രിസഭയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.

ദത്തെടുപ്പ് കൂടുതല്‍ എളുപ്പമാക്കാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സസ് അതോറിറ്റിയെ നിയമപരമാക്കുകയും ചെയ്യും. കുറ്റകൃത്യങ്ങള്‍ തടയാനുതകുന്ന രീതിയില്‍ ബാലനീതി നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരണമെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ബലാല്‍സംഗം, കൊലപാതകം, കൊള്ള എന്നിവ നടത്തുന്ന കൗമാരപ്രായത്തിലുള്ളവര്‍ക്കു കുറ്റകൃത്യങ്ങളുടെ ഗൗരവം അറിയില്ലെന്നു പറയുന്നത് അംഗീകരിക്കാന്‍ പ്രയാസമുണ്ട്. ഇത്തരം കുറ്റവാളികളെ ശിക്ഷിക്കാന്‍ ബാലനീതി നിയമത്തില്‍ ഭേദഗതി അനിവാര്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേന്ദ്രത്തിന്റെ നടപടി. നേരത്തേ സമാനമായ  ശുപാര്‍ശകള്‍ നല്‍കിയ ബാലനീതി നിയമഭേദഗതി ബില്ല്-2014 പാര്‍ലമെന്ററി സമിതി തള്ളിയിരുന്നു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം