എസ്.എസ്.എല്‍.സി പരീക്ഷാഫലം മാറും; വിജയശതമാനവും നൂറുമേനിയും തെറ്റ്

Tuesday April 21st, 2015
2

SSLC examതിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിലെ തെറ്റുകള്‍ക്ക് സോഫ്റ്റ്‌വെയറാണ് കാരണമെന്നു പറഞ്ഞു വിദ്യഭ്യാസ മന്ത്രി കൈ കഴുകി. പിഴവുകള്‍ക്കു കാരണം സോഫ്റ്റ്‌വെയര്‍ തകരാറെന്നു പറഞ്ഞാണ് മന്ത്രി അബ്ദുറബ്ബ് നിലപാട് വ്യക്തമാക്കിയത്. അപാകതകള്‍ രണ്ടുദിവസത്തിനകം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഫലപ്രഖ്യാപനത്തില്‍ അബദ്ധങ്ങള്‍ കടന്നുകൂടിയതോടെ പരീക്ഷയുടെ മാര്‍ക്കുകള്‍ 54 ക്യാംപുകളില്‍ നിന്ന് നേരിട്ട് ശേഖരിക്കാനുള്ള നടപടികള്‍ പരീക്ഷാഭവന്‍ തുടങ്ങി. ഇതു ലഭിക്കുന്ന മുറക്ക് പിഴവുകള്‍ തിരുത്തി വ്യാഴാഴ്ചക്കകം ഫലം പൂര്‍ണമായി പ്രസിദ്ധീകരിക്കും. മുഴുവന്‍ ഫലവും വരുന്നതോടെ വിജയശതമാനത്തില്‍ മാറ്റമുണ്ടാകും. 100% വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിലും മാറ്റം വരും.

ഇതിനിടെ, എസ്.എസ്.എല്‍.സിയുടെ വിഷയം തിരിച്ചുള്ള വിജയശതമാനം പരീക്ഷാ ഭവന്‍ പ്രസിദ്ധീകരിച്ചെങ്കിലും അതും അബദ്ധ പഞ്ചാംഗമായി. എസ്എസ്എല്‍സി വിജയം 97.99 ശതമാനമാണെങ്കിലും വിഷയം തിരിച്ചുള്ള ശതമാനക്കണക്ക് അതില്‍ കൂടുതലാണ്. അഡീഷനല്‍ ഇംഗ്ലീഷ് ഫസ്റ്റ് പേപ്പര്‍, ഗുജറാത്തി, സംസ്‌കൃതം ഫസ്റ്റ് പേപ്പര്‍, സംസ്‌കൃതം സെക്കന്‍ഡ്, തമിഴ് സെക്കന്‍ഡ് എന്നിവക്കെല്ലാം പരീക്ഷാ ഭവന്റെ കണക്ക് അനുസരിച്ചു 100% ജയമാണ്. മലയാളം ഒന്നാം പേപ്പറിന് 99.95 ശതമാനവും രണ്ടാം പേപ്പറിന് 99.5 ശതമാനവുമാണ് ജയം. ഇംഗ്ലീഷിന് 99.7, ഹിന്ദിക്ക് 99.97, കണക്കിന് 99.33 സോഷ്യല്‍ സയന്‍സിന് 99.21, ഫിസിക്‌സിന് 99.76 എന്നിങ്ങനെയുള്ള ശതമാനക്കണക്കാണ് പരീക്ഷാഭവന്‍ രാത്രി വൈകി പുറത്തു വിട്ടത്.

തിങ്കളാഴ്ച പ്രഖ്യാപിച്ച ഫലത്തില്‍ വ്യാപക ന്യൂനതകളും ആക്ഷേപങ്ങളും കണ്ടിരുന്നു. ഇവ പരിഹരിച്ചപ്പോഴാണു ഫലത്തില്‍ വ്യത്യാസം കണ്ടെത്തിയത്. വിജയ ശതമാനം കൂടിയ സ്‌കൂളുകളുടെ എണ്ണവും കൂടി. ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചു എന്ന് മന്ത്രി തിങ്കളാഴ്ച പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ല വിജയശതമാനത്തില്‍ മൂന്നാം സ്ഥാനത്ത് ആയി. കോഴിക്കോട് ജില്ലയില്‍നിന്നാണ് ഏറ്റവും കുടുതല്‍ പേര്‍ വിജയിച്ചത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം