എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്ന്

Monday April 20th, 2015
2

SSLC students 2014തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷാഫലം തിങ്കളാഴ്ച വൈകീട്ട് 4ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്്ദുറബ്ബ് പ്രഖ്യാപിക്കും. ഞായറാഴ്ച പരീക്ഷാബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും ഫലത്തിന് അന്തിമ അംഗീകാരം നല്‍കിയിരുന്നില്ല. രാവിലെ വീണ്ടും പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലം അംഗീകരിക്കുമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. ഇത്തവണയും മോഡറേഷന്‍ നല്‍കേണ്ടതില്ലെന്നാണു തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും പി.ആര്‍.ഡിയുടെയും വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ വിവിധ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാവും.
എസ്.എസ്.എല്‍.സി. ഫലം തദ്‌സമയം അറിയാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് എസ്.എം.എസ്. സംവിധാനവും ഏര്‍പ്പെടുത്തി. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളില്‍ ഫലം അറിയാം. ഇതിനായി results.itschool.gov.in എന്ന വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പറും വിദ്യാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പറും നല്‍കണം. സിറ്റിസണ്‍സ് കോള്‍സെന്റര്‍ മുഖേനയും ഫലം അറിയാം. ബി.എസ്.എന്‍.എല്‍. (ലാന്‍ഡ്‌ലൈന്‍) 155 300, ബി.എസ്.എന്‍.എല്‍. (മൊബൈല്‍) 0471-155 300, മറ്റ് സേവനദാതാക്കള്‍- 0471- 2335523, 2115054, 2115098. കഴിഞ്ഞ വര്‍ഷം 95.47 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം