39വയസിനിടെ പത്ത് വിവാഹം;വിവാഹത്തട്ടിപ്പ് പതിവാക്കിയ യുവതി പിടിയില്‍

Saturday April 11th, 2015

Lady thiefന്യൂയോര്‍ക്ക്: 39 വയസിനിടെ പത്ത് പേരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ യുവതി പിടിയിലായി. ന്യൂയോര്‍ക്കുകാരിയായ ക്രിസ്ത്യാന ബാരനിറ്റോയാണ് ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്ന രേഖ ചമച്ച് വിവാഹത്തിനൊരുങ്ങുന്നതിനിടെ പിടിയിലായത്.
സംഭവം ഇങ്ങനെ: 2002ലെ വാലന്റീനസ് ദിനം ന്യൂയോര്‍ക്ക്കാരിയായ ലിയാന ക്രിസ്ത്യാന ബാരനിറ്റോക്ക് തിരക്കേറിയ ദിനമായിരുന്നു. ക്രിസ്ത്യാനയുടെ വിവാഹം നടന്നത് അന്നാണ്. ശേഷം ഒരാഴ്ച്ചക്കുള്ളില്‍ മൂന്നു വര്‍ഷം മുമ്പ് വിവാഹം ചെയ്തയാളില്‍ നിന്ന് വിവാഹമോചനവും നേടി. 1999ലായിരുന്നു ക്രിസ്ത്യാനയുടെ ആദ്യ വിവാഹം.
പുനര്‍ വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും ക്ഷീണം മാറും മുമ്പ് പതിനഞ്ചു ദിവസത്തിനുള്ളില്‍ ക്രിസ്ത്യാന ന്യൂയോര്‍ക്കിലെ രണ്ടറ്റങ്ങളില്‍ നിന്നായി പിന്നെയും രണ്ടു വിവാഹം കഴിച്ചു. ഔദ്യോഗിക രേഖപ്രകാരം ഇവര്‍ ഇതുവരെ 10 കല്ല്യാണങ്ങള്‍ കഴിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നല്‍കിയ വിവാഹ ലൈസന്‍സ് രേഖയില്‍ ഇതുവരെ വിവാഹമേ കഴിച്ചിട്ടില്ല എന്ന് രേഖപ്പെടുത്തിയതോടെയാണ് ക്രിസ്ത്യാനയുടെ തട്ടിപ്പു കഥ പുറത്തു വരുന്നത്.
കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുവരെ 10 വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടെന്ന് ക്രിസ്ത്യാന സമ്മതിച്ചത്. ഇതില്‍ മൂന്നാമത്തെയും ഒമ്പതാമത്തെയും ഭര്‍ത്താക്കന്മാരില്‍ നിന്നു മാത്രം വിവാഹമോചനം നേടിയിട്ടില്ല. ഇതിനിടക്ക് അഞ്ചാമത്തെ ഭര്‍ത്താവിന്റെ ഭാര്യയാണെന്നു പറഞ്ഞ് മറ്റൊരു സ്ത്രീ രംഗത്ത് വന്നിട്ടുണ്ട്. വിവാഹമോചനത്തിന്റെ പേരില്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് ജീവനാംശമായി നല്ല ഒരു തുകയും ക്രിസ്ത്യാന കൈപറ്റിയിട്ടുണ്ട്. പൊലീസ് ഇതിനെക്കുറിച്ച് വിദഗ്ധ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം