ജനം ടി.വി പരിശീലന പ്രക്ഷേപണം ആരംഭിച്ചു

Thursday April 2nd, 2015

Janam TV logoതിരുവനന്തപുരം: ബി.ജെ.പിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ജനം ടിവിയുടെ ടെസ്റ്റ് ട്രാന്‍സ്മിഷന്‍ ആരംഭിച്ചു. വാര്‍ത്തയും വിനോദ പരിപാടികളും ഉള്‍ക്കൊള്ളുന്നതാണ് ചാനലിന്റെ ഉള്ളടക്കം. ടെലിവിഷന്‍ രംഗത്തെ അതിനൂതന സാങ്കേതിക സന്നാഹങ്ങളോടെയാണ് ചാനല്‍ പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് അണിയറ ശില്‍പികള്‍ അവകാശപ്പെട്ടു.

ഏപ്രില്‍ 19ന് കൊച്ചി കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം ഗ്രൗണ്ടില്‍ വച്ചാണ് ഔപചാരിക ഉദ്ഘാടനം. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനാണ് ജനം ടിവിയുടെ ചെയര്‍മാന്‍. പ്രേക്ഷകരെ ആഴത്തില്‍ സ്വാധീനിക്കുന്ന ഉള്ളടക്കവും ചടുലമായ അവതരണ രീതിയുമായി കേരളത്തിലെ സ്വീകരണ മുറികളില്‍ ജനം ടിവി എത്തുമെന്ന പ്രതീക്ഷയിലാണ് ചാനല്‍ മേധാവികള്‍. കേബിള്‍ ടിവി ശൃംഖലകളിലും ഡി.റ്റി.എച്ചുകളിലും അധികം വൈകാതെ ചാനല്‍ ലഭ്യമായി തുടങ്ങും.

Tags: , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം