ബാബരി മസ്ജിദ്: അഡ്വാനിക്കും രാജ്‌നാഥ്‌സിങിനും നോട്ടീസ്

Wednesday April 1st, 2015
2

LK Advaniന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ ക്രിമിനല്‍ ഗൂഢാലോചന ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌സിങ്, ഉമാഭാരതി, മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍ കെ അഡ്വാനി അടക്കം 20 പേര്‍ക്ക് സുപ്രിംകോടതി നോട്ടീസയച്ചു. നാലാഴ്ചക്കകം ഇവര്‍ മറുപടി നല്‍കണമെന്ന് ബാബരി മസ്ജിദ് കേസിലെ പരാതിക്കാരിലൊരാളായ ഹാജി മഹ്ബൂബ് അഹ്മദ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് ചീഫ്ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ കാലതാമസം വരുത്തിയത് എന്തുകൊണ്ടാണെന്ന് സി.ബി.ഐയും വിശദീകരിക്കണം. സി.ബി.ഐയെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസാണെങ്കിലും ഭരണപരമായ നിയന്ത്രണം രാജ്‌നാഥ്‌സിങിന്റെ ആഭ്യന്തര മന്ത്രാലയത്തിനാണെന്ന് ഹരജിയില്‍ ഹാജി മഹ്ബൂബ് ചൂണ്ടിക്കാട്ടി. കേസില്‍ ആരോപണവിധേയനായ കല്യാണ്‍സിങ് രാജസ്ഥാന്‍ ഗവര്‍ണറും ഉമാഭാരതി കേന്ദ്രമന്ത്രിയുമാണ്. ഇക്കാരണങ്ങളാല്‍ കേസില്‍ സി.ബി.ഐ. സത്യസന്ധമായി ഇടപെട്ടേക്കില്ല. സി.ബി.ഐയുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ട്. പ്രതികളുടെ പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനാല്‍ സര്‍ക്കാരിന്റെയും സി.ബി.ഐയുടെയും നിലപാട് മാറിയിട്ടുണ്ട്. സി.ബി.ഐ. കേസ് മതിയായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നു കരുതുന്നില്ല. അതിനാലാണ് ബാബരി മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ത്തതിനു ശേഷമുണ്ടായ അക്രമങ്ങളില്‍ വീട് നഷ്ടപ്പെട്ട താന്‍ കക്ഷിചേര്‍ന്നതെന്നും ഹാജി മഹ്ബൂബ് വ്യക്തമാക്കി.

2001ലാണ് സി.ബി.ഐ. കോടതി അഡ്വാനി, കല്യാണ്‍സിങ്, ഉമാഭാരതി, വിനയ് കത്യാര്‍, മുരളി മനോഹര്‍ ജോഷി, സതീഷ് പ്രധാന്‍, സി ആര്‍ ബന്‍സല്‍, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, സാധ്വി റിതംബര, വി എച്ച് ഡാല്‍മിയ, മഹന്ദ് അവൈദ്യനാഥ്, ആര്‍ വി വേദാന്തി, പരംഹന്‍സ് രാംചന്ദ്രദാസ്, ജഗദീഷ് മുനി മഹാരാജ്, ബി എല്‍ ശര്‍മ, നൃത്യഗോപാല്‍ ദാസ്, ധരംദാസ്, സതീഷ് നാഗര്‍, മൊറേശ്വര്‍ സാവെ, ബാല്‍ താക്കറെ എന്നിവര്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ഒഴിവാക്കിയത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/10285-babarimasjid-advani-noticed">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം