ഷാരൂഖ് ഖാനെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍

Saturday March 21st, 2015
2

Actor Sharuk khanമുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ കേസെടുക്കാന്‍ മുംബൈ പോലീസിന് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മൂന്ന് വര്‍ഷം മുമ്പ് മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഐ.പി.എല്‍ മത്സരത്തിനിടെ നടന്ന വാക്കു തര്‍ക്കമാണ് ഷാരൂഖിനെ വെട്ടിലാക്കിയിരിക്കുന്നത്.
2012ലെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഷാരൂഖ് സ്‌റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി പരസ്യമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. ഷാരൂഖിന്റെ മക്കളുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. കുട്ടികള്‍ക്ക് കേള്‍ക്കെ മോശം ഭാഷ ഉപയോഗിച്ചെന്ന കുറ്റം ചുമത്തിയാണ് ബാലാവകാശ കമ്മീഷന്‍ ഷാരൂഖിനെതിരെ കേസെടുക്കാന്‍ മുംബൈ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
2006ലെ ബാലാവകാശ നിയമപ്രകാരമായിരിക്കും ഷാരൂഖിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക. വിവാദ സംഭവത്തിനു ശേഷം മുംബൈ ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള സ്‌റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും ഷാരൂഖിനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. അതേസമയം, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണം ഷാരൂഖ് തള്ളി. മക്കള്‍ അടക്കമുള്ളവരെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ ഇടപെട്ടതെന്നാണ് ഷാരൂഖിന്റെ വിശദീകരണം.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം