വിവാഹവാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്‍മാറി; മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

Thursday March 12th, 2015
2

Ramees Fraud loverതളിപ്പറമ്പ്: വിവാഹവാഗ്ദാനം നടത്തിയ യുവാവ് പിന്മാറിയതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. തളിപ്പറമ്പ് ഞാറ്റുവയലിലെ സാദിയ(19) യാണ് ജീവനൊടുക്കിയത്. സംഭവത്തെ തുടര്‍ന്ന് യുവാവിനെ തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തളിപ്പറമ്പ് മാര്‍ക്കറ്റിന് സമീപം മൊബൈല്‍ ഷോപ്പ് നടത്തുന്ന ഉണ്ടപ്പറമ്പിലെ ചുള്ളിയോടന്‍ റമീസ്(27) ആണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണി കഴിഞ്ഞു വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ പെണ്‍കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പെണ്‍കുട്ടിയെ കണ്ടു പരിചയമുള്ള റമീസ് വീട്ടിലെത്തി വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയിരുന്നത്രേ. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ ശേഷം വീട്ടുകാര്‍ വിവാഹ അന്വേഷണവുമായി ചെന്നപ്പോള്‍ ഇയാള്‍ കയ്യൊഴിഞ്ഞുവെന്നും ഇതാണ് മനോവിഷമത്തിന് ഇടയാക്കിയതെന്നും പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. റമീസിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം