മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷയുവത തെരുവില്‍; സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക്

കൊല്ലത്തും ആലപ്പുഴയിലും പാലക്കാടും യു.ഡി.എഫ് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടികളുണ്ടായി. ആറ്റിങ്ങലിലും കോഴിക്കോടും യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.

Friday July 10th, 2020

കോഴിക്കോട്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തി ചാര്‍ജ്ജില്‍ 15 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെയും പോലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. കോഴിക്കോട് മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു

പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയായിരുന്നു കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നേരെയുള്ള പൊലീസ് ലാത്തി ചാര്‍ജ്ജ്. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസടക്കം 15 പേര്‍ക്ക് പരിക്കേറ്റു. ലാത്തിയടിയേറ്റ് തലയ്ക്ക് പരിക്കേറ്റ് പ്രവര്‍ത്തകര്‍ നിലത്ത് വീണു. നേരത്തെ മാര്‍ച്ച് കലക്ടറേറ്റിലേക്ക് എത്തിയപ്പോഴും പല തവണ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പിണറായിലെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെയും പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.

കൊല്ലത്തും ആലപ്പുഴയിലും പാലക്കാടും യു.ഡി.എഫ് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടികളുണ്ടായി. ആറ്റിങ്ങലിലും കോഴിക്കോടും യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. കോഴിക്കോട് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തി വീശി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണയടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം