കോവിഡ് 19; നഗരങ്ങള്‍ കേന്ദ്രീകരിച്ച് സൂപ്പര്‍ സ്‌പ്രെഡിന് സാധ്യതയെന്ന് മുഖ്യമന്ത്രി

ചില കടകളില്‍ ആളുകള്‍ കയറിയതിന് ശേഷം ഷട്ടറുകള്‍ അടച്ചിടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് അനുവദിക്കാന്‍ സാധിക്കില്ല. പരിശോധനയുടെ തോത് വര്‍ധിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Thursday July 9th, 2020

തിരുവനന്തപുരം: നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാനും സൂപ്പര്‍ സ്‌പ്രെഡിലേക്ക് നയിക്കാനുമുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പ്രദേശത്ത് സൂപ്പര്‍ സ്‌പ്രെഡ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മുഖ്യമന്ത്രി.

ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവിഡിന്റെ കാര്യത്തില്‍ വലിയ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ആളുകള്‍ കൂട്ടം കൂടുന്നത് ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വായു സഞ്ചാരം ഇല്ലാത്ത മുറികളില്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. ചില കടകളില്‍ ആളുകള്‍ കയറിയതിന് ശേഷം ഷട്ടറുകള്‍ അടച്ചിടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് അനുവദിക്കാന്‍ സാധിക്കില്ല. പരിശോധനയുടെ തോത് വര്‍ധിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം