സി.പി.എം നേതാക്കള്‍ക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പി കെ ഫിറോസ്

സ്വപ്ന സുരേഷിന് ഹോം സെക്രട്ടറി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മുഖ്യമന്ത്രിയുമായുള്ള അടുപ്പം കൊണ്ടാണ്. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു.

Thursday July 9th, 2020

കോഴിക്കോട്: മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് സ്വപ്ന സുരേഷെന്ന് യൂത്ത് ലീഗ്. മുഖ്യമന്ത്രിയുടെ ഓഫീസ് വഴി കടത്തുന്ന സ്വര്‍ണ്ണം ഇടപാടുകാര്‍ക്ക് എത്തിക്കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് ഇടത്പക്ഷ എം.എല്‍.എമാരാണെന്നും സിപിഎം നേതാക്കള്‍ക്ക് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു. സ്വപ്ന സുരേഷിന് ഹോം സെക്രട്ടറി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മുഖ്യമന്ത്രിയുമായുള്ള അടുപ്പം കൊണ്ടാണ്. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം