മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണം; കാനം രാജേന്ദ്രന്‍

സ്പ്രിംഗ്‌ളറുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോള്‍ ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്ന് എം. ശിവശങ്കറിനെ മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നതാണെന്നും കാനം വ്യക്തമാക്കി. സോളാര്‍ കേസും സ്വര്‍ണക്കടത്തും തമ്മില്‍ വ്യത്യാസമുണ്ടെന്നും കാനം പറഞ്ഞു.

Thursday July 9th, 2020

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതതമാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തന്റെ ഓഫീസുമായി ബന്ധപ്പെട്ട് അത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി തന്നെ ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

സ്വര്‍ണം ആരയച്ചു, ആര്‍ക്ക് അയച്ചു എന്നതാണ് ആദ്യം കണ്ടെത്തേണ്ടതെന്നും കാനം പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് സി.പി.ഐയുടെയും ആവശ്യം. വിമാനത്താവളങ്ങളുടെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണ്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തട്ടെയെന്നും കാനം പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

സ്പ്രിംഗ്‌ളറുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോള്‍ ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്ന് എം. ശിവശങ്കറിനെ മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നതാണെന്നും കാനം വ്യക്തമാക്കി. സോളാര്‍ കേസും സ്വര്‍ണക്കടത്തും തമ്മില്‍ വ്യത്യാസമുണ്ടെന്നും കാനം പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം