രാജ്യത്ത് കോവിഡ് മരണം ഏഴായിരം കടന്നു; മഹാരാഷ്ട്ര ചൈനക്കും മുകളില്‍

ഇതിനിടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തലവന്‍ കെ.എസ് ദത്വാലിയക്ക് കോവിഡ് സ്ഥിരീകരിച്ചത് ഭരണതലത്തില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച ഇദ്ദേഹം വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി വേദി പങ്കിട്ടിരുന്നു.

Monday June 8th, 2020

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരണം 7000 കടന്നു. 24 മണിക്കൂറിനിടെ 9983 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 206 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം 85,000 കടന്നതോടെ മഹാരാഷ്ട്ര ചൈനയെ മറികടന്നു.  മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ നാല് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. ഇതിനിടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തലവന്‍ കെ.എസ് ദത്വാലിയക്ക് കോവിഡ് സ്ഥിരീകരിച്ചത് ഭരണതലത്തില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച ഇദ്ദേഹം വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി വേദി പങ്കിട്ടിരുന്നു. ഇതോടെ ഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്റര്‍ അണു നശീകരണത്തിനായി അടച്ചിടാന്‍ തീരുമാനിച്ചു.

മഹാരാഷ്ട്രയില്‍ ഞായറാഴ്ച മാത്രം മൂവായിരത്തിലധികം കേസുകളും 91 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ രോഗികളുടെ എണ്ണം 85,975. മരിച്ചത് മൂവായിരത്തിലധികം പേര്‍. ഇതോടെ ചൈനയിലെ രോഗികളുടെ എണ്ണത്തെ മഹാരാഷ്ട്ര മറികടന്നു. മുംബൈയിലെ ധാരാവിയില്‍ 13 പുതിയ കോവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതോടെ മൊത്തം കേസുകളുടെ എണ്ണം രണ്ടായിരത്തോടടുക്കുന്നു. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവര്‍ മുപ്പതിനായിരത്തിനടുത്തെത്തി. കഴിഞ്ഞ ദിവസം മാത്രം 1282 പുതിയ കേസുകള്‍ കണ്ടെത്തി. തലസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 812 ആണ്. ജമ്മുകശ്മീരില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 620 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ 433 ഉം രാജസ്ഥാനില്‍ 262 ഉം ഹരിയാനയില്‍ 496 ഉം പുതിയ കേസുകളുണ്ട്. പശ്ചിമബംഗാളില്‍ ഇന്നലെ 449 പുതിയ കേസുകളും13 മരണവും റിപ്പോര്‍ട്ട് ചെയ്തു. ബീഹാറില്‍ 141 ഉം പഞ്ചാബില്‍ 93 ഉം കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം