സ്വപ്നയെ തേടി കസ്റ്റംസ് ഇരുട്ടില്‍ തപ്പുന്നു; ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം

സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ആരോപണം ശക്തമാക്കി പ്രതിപക്ഷം സജീവമായി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയിലേക്ക് കൂടി കാര്യങ്ങള്‍ എത്തുമെന്ന് കണ്ടതിനാലാണ് എം ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Tuesday July 7th, 2020

തിരുവനന്തപുരം: നയതന്ത്ര പാര്‍സലില്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷിനെ കസ്റ്റംസിന് ഇനിയും പിടികൂടാനായില്ല. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്‌ളാറ്റില്‍ കസ്റ്റംസ് വീണ്ടും പരിശോധന നടത്തി. യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വപ്ന ഒളിവില്‍ പോയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്വപ്നയുടെ അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ പരിശോധന തുടരുകയാണ്. അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കുന്നതായി കസ്റ്റംസ് വ്യക്തമാക്കി. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി പുറത്ത് നിന്നുള്ളയാള്‍ എങ്ങനെ ഭക്ഷ്യവസ്തുക്കളടങ്ങിയ പാക്കറ്റ് അയച്ചുവെന്നും അന്വേഷിക്കും. കേസിലെ പ്രതിയായ സരിത്തിനെ ഇന്റലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്തു.

ഇതിനിടെ, സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ആരോപണം ശക്തമാക്കി പ്രതിപക്ഷം സജീവമായി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയിലേക്ക് കൂടി കാര്യങ്ങള്‍ എത്തുമെന്ന് കണ്ടതിനാലാണ് എം ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ശിവശങ്കര്‍ ദീര്‍ഘാവധിക്ക് അപേക്ഷയും നല്‍കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം