തങ്ങള്‍ക്കൊപ്പം സ്വപ്‌നസുരേഷെന്ന് പ്രചരണം; നടപടിയെടുക്കുമെന്ന് ഷീന നടരാജ്

2016 മാര്‍ച്ചില്‍ ബഹ്‌റൈനില്‍ ഹൈദരലി തങ്ങള്‍ വന്നപ്പോള്‍ അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം സന്ദര്‍ശിച്ച ഫോട്ടോയാണിതെന്നും സ്വപ്ന സുരേഷ് എന്ന നിലയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷീജ നടരാജ് പറയുന്നു.

Tuesday July 7th, 2020

കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷെന്ന തരത്തില്‍ പ്രചരിക്കുന്നത് ഒഐസിസി പ്രവര്‍ത്തകയുടെത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് സ്വപ്‌നയുടേതെന്ന രീതിയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ബഹ്‌റൈനിലെ ഒഐസിസി അടക്കമുള്ള സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഷീജ നടരാജിന്റേതാണ് ചിത്രം.
2016 മാര്‍ച്ചില്‍ ബഹ്‌റൈനില്‍ ഹൈദരലി തങ്ങള്‍ വന്നപ്പോള്‍ അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം സന്ദര്‍ശിച്ച ഫോട്ടോയാണിതെന്നും സ്വപ്ന സുരേഷ് എന്ന നിലയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷീജ നടരാജ് പറയുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഷീജ നടരാജ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയരേ…
ഞാന്‍ ഷീജ നടരാജ്. ബഹ്‌റൈനില്‍ ആണുള്ളത്. ഇവിടെ ഒ ഐ സി സി യില്‍ ഉള്‍പ്പെടെ സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഞാനും ബഹുമാനപ്പെട്ട പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും മറ്റു ചിലരും കൂടി നില്‍ക്കുന്ന ഒരു ഫോട്ടോ തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടു.

2016 മാര്‍ച്ച് മാസത്തില്‍ ബഹ്‌റൈനില്‍ ബഹുമാനപ്പെട്ട തങ്ങള്‍ വന്നപ്പോള്‍ അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം സന്ദര്‍ശിച്ച ഫോട്ടോ ആയിരുന്നു അത്. ഇപ്പൊള്‍ പലരും അത് പ്രചരിപ്പിക്കുന്നത്, എന്നെ സ്വപ്ന സുരേഷ് എന്ന് പറഞ്ഞാണ്. ഈ പ്രചരണം നടത്തുന്ന ആളുകളുടെ പേരില്‍ എനിക്ക് നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് അറിയിക്കുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം